Saturday, June 23, 2007

‘ഇന്‍ ലോ’

അമ്മായി അമ്മയെ സ്നേഹിക്കണം സ്നേഹിക്കണം എന്നു വിചാരിച്ചു തുടങ്ങിയിട്ട് കാലം കുറെയായി...

അമ്മയേക്കാള്‍ സ്നേഹമുള്ള അമ്മായി അമ്മമാരുള്ള ലോകമാണിതെന്ന് അറിയാഞ്ഞിട്ടല്ല.

പക്ഷെ പറ്റണ്ടേ?


അമ്മിക്കല്ലെടുത്ത് തലക്കിട്ട് സ്നേഹിച്ചാലോ എന്നു വിചാരിച്ചതാണ്...

നിലം കേടുവരുമല്ലോ എന്നു കരുതി വേണ്ടെന്നു വെച്ചു....

വിഷം കൊടുത്ത് സ്നേഹിക്കാന്‍ ഉറച്ചതാണ്...

എലിവിഷത്തിലൊന്നും സ്നേഹം തീരില്ല എന്നു തോന്നിയപ്പോള്‍ ഉപേക്ഷിച്ചു.

കഴുത്ത് ഞെക്കി സ്നേഹിക്കാന്‍ ഒരുങ്ങിയതാണ്..

ആ സമയത്ത് വല്ല കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പോയിസണ്‍ ആവുമല്ലോ എന്നു കരുതി റിസ്കെടുത്തില്ല...


പിന്നെ ആലോചിച്ചപ്പോള്‍ കുറ്റബോധം തോന്നി...

പാവം....

അമ്മായിഅമ്മയെ സ്നേഹിക്കുവാനുള്ള ഏറ്റവും നല്ലവഴി അവരെ ശരിക്കും സ്നേഹിക്കുക എന്നത് തന്നെയാണ്..

സ്നേഹമാണഖിലസാരമൂഴിയില്‍...


പിറ്റേന്ന് അടുത്ത് ചെന്ന് സ്നേഹത്തോടെ വിളിച്ചു....

എന്റെ പ്രിയപ്പെട്ട അമ്മേ......


ആ ഷോക്കില്‍ തീര്‍ന്നു അവരെക്കൊണ്ടുള്ള ശല്യം....

20 comments:

മൂര്‍ത്തി said...

ഒരു പാവം അമ്മായിഅമ്മ...

G.MANU said...

ha ha.....ithu kalakki.........

കുടുംബംകലക്കി said...

ഈ ബുദ്ധി നേരത്തെ പറഞ്ഞുതരേണ്ടേ,മൂര്‍ത്തിയേ?
ഹൊ! എത്ര വര്‍ഷം പാഴായി! :)

വേണു venu said...

ഹാഹാ....പാവം.:)

സു | Su said...

മൂര്‍ത്തി ആളുകൊള്ളാമല്ലോ. അമ്മായിഅമ്മയും ഒരു അമ്മയാണെന്നോര്‍ക്കണം.

ettukannan | എട്ടുകണ്ണന്‍ said...

"മൂര്‍ത്തി സാറേ............",

സ്നേഹത്തൊടെ ഒരു വിളി, പിന്നെ 'പരിഭ്രാന്തി'യോടെയും...

:).. നന്നായിട്ടുണ്ട്‌, ട്ടോ!

അതെയതെ സു...
സാസ്‌ ഭി കഭി ബഹു ഥീ...
എന്നു വച്ചാല്‍, മോരും പണ്ട്‌ തൈരായിരുന്നുവെന്ന് അല്ലെ?

ettukannan | എട്ടുകണ്ണന്‍ said...

Chaas bhi kabhi dahi thhii

ഇടിവാള്‍ said...

ഹഹഹ! ഉഗ്രന്‍ ;)
ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു അല്ലേ?

ഈ പുതിയ ടെക്ക് നിക്കര്‍ ഇനി എത്ര മരുമക്കള്‍ പരീക്ഷിക്കുമോ അവോ?

എട്ടുകണ്ണന്‍ : കമന്റും, ശേഷമുള്ള ഇംഗ്ലീഷ് വിശദീകരണവും ടമാര്‍ ;)

സു | Su said...

സാസ് ഭീ കഭി ബഹു ഥീ എന്നു ഞാന്‍ പറഞ്ഞില്ല. സാസ് ഭീ എക് മാ ഹേ എന്നേ പറഞ്ഞുള്ളൂ. അങ്ങനേം വേണമെങ്കില്‍ പറയാം. ബഹു ഭീ സാസ് ഹോഗീ എന്ന്. ;)

Anonymous said...

ha ha ha....

Unknown said...

പരീക്ഷിച്ച് നോക്കാവുന്നതാണ്. (ഞമ്മള്‍ ബാച്ചിയാട്ടാ) :-)

Visala Manaskan said...

ഹഹഹ.. മൂര്‍ത്തീ!!

പക്ഷെ, നിങ്ങള്‍ക്കറിയുമോ? എന്റെ അമ്മായി അമ്മ (അമ്മായി മമ്മി) എന്റെ കാണപ്പെട്ട ഒരു ദൈവമാണ്. മറ്റൊന്ന് അമ്മാനച്ഛന്‍!

കല്യാണം കഴിയാത്ത (ഞാന്‍ കഴിപ്പിക്കാത്തതല്ല), യാതൊരു അനാവത്തു ചിലവുമില്ലാത്ത, എന്റെ ഏക അളിയന്‍ പയ്യന്‍ (ടി ദൈവങ്ങളുടെ മോ‍ാ‍ാ‍ാന്‍‍) ഇവിടെ കിണ്ണന്‍ സെറ്റപ്പിലായതുകൊണ്ടോ... അവനെക്കൊണ്ട് നമുക്ക് ‘നല്ല വരുമാനം‘ ആയതുകൊണ്ടോ ഒന്നും അല്ല ഞാനിപ്പറയുന്നത്!

:)

Kaithamullu said...

മൂര്‍ത്തിമാഷേ,

ചിരിച്ച് ചിരിച്ച് ഫ്യൂസടിച്ച് പോകുമെന്ന നിലയായി.
ദാങ്ക്സ്!

-ചാനല്‍ സര്‍ഫിംഗിന്നിടെ, കഴിഞ്ഞയാഴ്ച, ടീവിയില്‍ കണ്ട, കേട്ട (ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്റ്റര്‍ ചലേഞ്ചോ മറ്റോ) ഒരു തമാശ:

നമ്മുടെ മാഷെപ്പോലെ അമ്മായിയമ്മസ്നേഹം മൂത്ത ഒരു മരുമോന്‍ നായകന്‍. ഒരു ദിവസം ഉറങ്ങുന്ന അമ്മായിയമ്മയുടെ തലക്ക് മുകളില്‍ ഫണം വിടര്‍ത്തിയാടുന്ന ഒരു സര്‍പ്പത്തേക്കണ്ട് ആനന്ദനൃത്തമാടി ഏറെ സ്വപ്നക്കൂടുകള്‍‍ പണീതു, നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍.

കുറച്ച് കഴിഞ്ഞപ്പോള്‍ സര്‍പ്പം പതുക്കെ ഇഴഞ്ഞ് ജനലിലൂടെ തടിതപ്പാന്‍ നോക്കുന്നത് കണ്ടു ദ്വേഷ്യം പിടിച്ച മരുമോന്‍ സര്‍പ്പത്തിനെ ഓടിച്ചിട്ട് പിടിച്ച് ഒരു മുഖാമുഖം തരപ്പെടുത്തി.

‘നാണമില്ലല്ലോ, ഹേ സര്‍പ്പമേ, ഒന്നു ദംശിക്കപോലും ചെയ്യാതെ പോകുന്നത് നിങ്ങളുടെ കുലമര്യാദക്ക് ചേര്‍ന്നതോ?”

സര്‍പ്പത്തിന്റെ മറുപടി: “നീയെന്തറിഞ്ഞൂ,മരു മകാ മര്‍ക്കടാ; ഞാനിവരെ ദംശിക്കയോ? ഇടക്കിടെ വിഷത്തിന്റെ സ്റ്റോക്ക് കുറയുമ്പോള്‍ ‘റീചാര്‍ജ്ജ്” ചെയ്യാനാ ഞാനവരുടെ അടുത്ത് വരുന്നത്.അറിയ്യോ”

asdfasdf asfdasdf said...

:)

അബ്ദുല്‍ അലി said...

മൂര്‍ത്തി,
നന്നായിട്ടുണ്ട്‌
:)

മാവേലി കേരളം said...

ഹേ മൂര്‍ത്തി

ഇതൊരു മന്ത്രം ചുരുളഴിഞ്ഞു വന്നതു പോലുണ്ടല്ലോ.
നന്നായിരിയ്ക്കുന്നു. അമ്മായിയമ്മെ കൊന്നതല്ല. എഴുത്ത്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

പാവം അമ്മായിഅമ്മ! :)

മൂര്‍ത്തി said...

മനു, കുടുംബംകലക്കി, വേണു, സു, എട്ടുകണ്ണന്‍, ഇടിവാള്‍, ദില്‍‌ബാസുരന്‍, വിശാലമനസ്കന്‍, കുട്ടന്മേനോന്‍, കൈതമുള്ള്, അബ്ദുല്‍ അലി, മാവേലികേരളം, ഷാനവാസ് എല്ലാവര്‍ക്കും നന്ദി....
കൈതമുള്ളിന്റെ സര്‍പ്പം സൂപ്പര്‍...

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ ഹ ഹ...!
ബട്ട്, ശരിക്കും പാവം തോനുന്നു..
ബട്ട്, ശരിക്കും ചിരിച്ചു...

:-)
:-(

d said...

ഹ ഹ ... പാവം ഇന്‍ ലോ!!