Sunday, January 6, 2008

പ്രശ്നപുരത്തെ ജീവരക്ഷാ പ്രശ്നം

പ്രശ്നപുരം രാജ്യത്തിലെ രാജാവ് വ്യത്യസ്തനായൊരു രാജാവാണ്. കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ ചില പ്രത്യേകരീതികള്‍ അദ്ദേഹത്തിനുണ്ട്. രക്ഷപ്പെടാനുള്ള അവസരങ്ങള്‍ കുറ്റവാളികള്‍ക്ക് നല്‍കിക്കൊണ്ട് അദ്ദേഹം ശിക്ഷ നടപ്പിലാക്കുന്നു.

രാജ്യത്തെ 125 കുറ്റവാളികളെ ഒരു ക്യൂവിലെന്നവണ്ണം ഒന്നിനു പിറകെ ഒന്നായി നിര്‍ത്തിയിരിക്കുന്നു. ഓരോരുത്തരുടേയും തലയില്‍ ഓരോ തൊപ്പി വെക്കും. ഒന്നുകില്‍ നീല അല്ലെങ്കില്‍ ചുവപ്പ്. പ്രത്യേകിച്ച് ഓര്‍ഡര്‍ ഒന്നും ഇല്ല. റാന്‍ഡം ആയി എടുത്ത് വെക്കുന്നതാണ്. ഓരോരുത്തര്‍ക്കും അവരുരുടെ മുന്നിലുള്ള എല്ലാവരുടേയും തലയിലെ തൊപ്പി കാണാം.

ഓരോരുത്തരും തങ്ങളുടെ തലയിലെ തൊപ്പിയുടെ നിറം എന്ത് എന്നു എല്ലാവരും കേള്‍ക്കെ ഉറക്കെ പറയണം. കൃത്യമായി പറയുകയാണെങ്കില്‍ അവര്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകും. തെറ്റായാണ് പറയുന്നതെങ്കില്‍ തലവെട്ടും. ഏറ്റവും അവസാനത്തെ ആള്‍ ആദ്യം തന്റെ തലയിലെ തൊപ്പിയുടെ നിറം പറയും. തുടര്‍ന്ന് തൊട്ടുമുന്നിലെ ആള്‍. പിന്നെ അതിനു മുന്നിലെ ആള്‍. അതാണ് ഓര്‍ഡര്‍.

ശിക്ഷ നടപ്പിലാക്കിത്തുടങ്ങുന്നതിനുമുന്‍പ് അവര്‍ക്ക് ഒരുമിച്ച് കൂടി ചര്‍ച്ച ചെയ്യാനും രക്ഷപ്പെടുന്നതിന് എന്തെങ്കിലും തന്ത്രങ്ങള്‍ ഉണ്ടെങ്കില്‍ രൂപീകരിക്കുവാനും ഒരവസരം നല്‍കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ ക്യൂവില്‍ നിര്‍ത്തുകയും തലയില്‍ തൊപ്പി വെക്കുകയും ചെയ്യുകയുള്ളൂ. തുടര്‍ന്ന് തൊപ്പിയുടെ നിറം പറയാന്‍ തുടങ്ങിയാല്‍ മതി.

ഏറ്റവും കൂടുതല്‍ പേരെ രക്ഷിക്കാനുള്ള എന്തെങ്കിലും തന്ത്രം മനസ്സില്‍ തോന്നുന്നുണ്ടോ?

24 comments:

മൂര്‍ത്തി said...

പ്രശ്നപുരം രാജ്യത്തിലെ രാജാവ് വ്യത്യസ്തനായൊരു രാജാവാണ്. കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ ചില പ്രത്യേകരീതികള്‍ അദ്ദേഹത്തിനുണ്ട്. രക്ഷപ്പെടാനുള്ള അവസരങ്ങള്‍ കുറ്റവാളികള്‍ക്ക് നല്‍കിക്കൊണ്ട് അദ്ദേഹം ശിക്ഷ നടപ്പിലാക്കുന്നു...
ആരുടെയെങ്കിലുമൊക്കെ ജീവന്‍ രക്ഷിച്ച് പുണ്യം നേടണം പുണ്യം നേടണം എന്ന് വിചാരിച്ച് തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ? ഇതാ കുറച്ച് പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഒരവസരം..
ഒരു പസില്‍...

ഇത് സോള്‍വ് ചെയ്തു കഴിഞ്ഞു...

മൂര്‍ത്തി said...
This comment has been removed by the author.
മൂര്‍ത്തി said...

മുകളില്‍ ഇത് സോള്‍വ് ചെയ്തുകഴിഞ്ഞു എന്നത് ഒരാള്‍ ഇത് സോള്‍വ് ചെയ്തു കഴിഞ്ഞു എന്ന് തിരുത്തി വായിക്കുക..ലിങ്ക് ഇട്ടതിന്റെ പ്രശ്നം..:)

യാരിദ്‌|~|Yarid said...

ഒരു പിടിത്തവും കിട്ടുന്നില്ലല്ലൊ മൂറ്‌ത്തി സാറ്‌...

മൂര്‍ത്തി said...

വലിയ പുണ്യമാണ് കാത്തിരിക്കുന്നത് വഴിപോക്കാ.. പിന്മാറരുത്..ആലോചിക്കൂ...
qw_er_ty

vadavosky said...

മുന്‍പില്‍ പോകുന്ന ആനയുടെ പുറകില്‍ രണ്ടാന. പുറകില്‍ പോകുന്ന ആനയുടെ മുന്‍പില്‍ രണ്ടാന. എങ്കില്‍ ആകെ എത്ര ആന. ഈ ചോദ്യത്തിന്റെ ഉത്തരം പോലും അറിയാത്ത ഞാനെങ്ങനെ ഈ ചോദ്യത്തിന്റെ ഉത്തരം പറയും.

tk sujith said...

ഞാന്‍ വരക്കും.ക്ഷ ക്ഷ ത്ര ത്ര ജ്ഞ ജ്ഞ........

tk sujith said...

മൂര്‍ത്തിച്ചേട്ടാ ഉത്തരം കിട്ടി.പൊടുന്നനെ.ഇവിടെ എഴുതുന്നില്ല.മെയില്‍ ചെയ്യാം

Unknown said...

ഏറ്റവും പുറകില്‍ നില്‍ക്കുന്നവന്‍ മുന്‍പില്‍ നില്‍ക്കുന്നവരില്‍ കൂടുതല്‍ പേരുടെയും തലയില്‍ ഇരിക്കുന്ന തൊപ്പിയുടെ നിറം വിളിച്ചുപറയുക. ബാക്കി എല്ലാവരും ഈ നിറം മാത്രമേ പറയാവൂ എന്നു് നേരത്തേ തീരുമാനിക്കുക. (ചിലപ്പോള്‍ അതുവഴി ആദ്യത്തവന്‍ ചാവേണ്ടി വന്നേക്കാം!)

തത്കാലം ഇതേ തോന്നിയുള്ളു. മറ്റു് നിറക്കാരെ കൂടി രക്ഷിക്കാനുള്ള വഴി "വെളിപാടു്" വഴി ലഭിച്ചാല്‍ ഉടനടി അറിയിക്കുന്നതായിരിക്കും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ഒരു പിടിയും ഇല്ലാ.!!

tk sujith said...

മൂര്‍ത്തിച്ചേട്ടാ ഞാന്‍ പറഞ്ഞ ഉത്തരത്തിലൂടെ 62 പേരേയേ രക്ഷിക്കാനാകൂ..പിന്നെ കുറേ ചാന്‍സിനു വിടേണ്ടിവരും.കുറേക്കൂടി നല്ല ഉത്തരം ആലോചിക്കാം

മൂര്‍ത്തി said...

ബാബുജി ഒരു പിടി കൂടി പിടിക്കുക..സുജിത്തും..ഉത്തരം കിട്ടും..
qw_er_ty

Unknown said...
This comment has been removed by the author.
tk sujith said...

മൂര്‍ത്തിസാര്‍ എന്തു പറയുന്നു?

Unknown said...

ഇതാ മറ്റൊരുത്തരം.

ആദ്യമേ അവര്‍ നിറത്തെ ഒറ്റയെന്നും ഇരട്ടയെന്നും തിരിക്കുന്നു.

ഉദാ. ചുവപ്പു് ഒറ്റ. നീല ഇരട്ട.

അവസാനം നില്‍ക്കുന്നവന്‍ തന്റെ മുന്നില്‍ രണ്ടു് നീലയും രണ്ടു് ചുവപ്പുമോ, അല്ലെങ്കില്‍ നാലു് ചുവപ്പോ കണ്ടാല്‍ അവന്‍ "നീല" എന്നു് പറയുന്നു (ഇരട്ട). മൂന്നു് ചുവപ്പോ, ഒരു നീലയോ അല്ലെങ്കില്‍ നേരേ മറിച്ചോ കണ്ടാല്‍ "ചുവപ്പു്" എന്നു്‌ പറയുന്നു (ഒറ്റ).

അവസാനത്തവന്റെ തൊട്ടുമുന്നില്‍ നില്‍ക്കുന്നവനു് തന്റെ മുന്നില്‍ നില്‍ക്കുന്ന മൂന്നുപേരുടെ തൊപ്പിയുടെ നിറം നോക്കി അങ്ങനെ തന്റെ തൊപ്പിയുടെ നിറം അറിയാന്‍ കഴിയുന്നു. അവ്ന്റെ മറുപടിക്കു് അനുസരിച്ചു് മുന്നിലുള്ളവര്‍ക്കും ശരിയായ മറുപടി പറയാന്‍ കഴിയും.

ഒന്നാമത്തവന്റെ കാര്യം ഭാഗ്യം പോലെ!

Unknown said...

ഇതു് 125 പേര്‍ക്കു്:

ഉദാ: 100 ചുവപ്പു് 25 നീല എന്നു് കരുതുക.

അവസാനത്തവന്‍ നീലയെന്നും കരുതുക. അവന്‍ മുന്നില്‍ 100 ചുവപ്പിനേയും 24 നീലയേയും കാണുന്നു, നീലയെന്നു് വിളിച്ചുപറയുന്നു. (ഇരട്ട!)!(അവന്‍ നീലയായിരുന്നതിനാല്‍ രക്ഷപെടുന്നു.)

124 തന്റെ മുന്നില്‍ 123 പേരെ കാണുന്നു. ഉദാ.100 ചുവപ്പു് 23 നീല. താന്‍ നീലയാവണം എന്നു് 124 മനസ്സിലാക്കുന്നു. അവന്‍ രക്ഷപെടുന്നു.

ഒരു നീല കുറഞ്ഞു എന്നറിയുന്ന 123 ‍തന്റെ മുന്നില്‍ 122 പേരെ കാണുന്നു. 100 ചുവപ്പു് 22 നീല. താന്‍ നീലയാവണം എന്നു് അവന്‍ അറിയുന്നു.

വീണ്ടും ഒരു നീല കുറഞ്ഞു എന്നറിയുന്ന 122 തന്റെ മുന്നില്‍ 121 പേരെ കാണുന്നു. 99 ചുവപ്പു് 22 നീല. അവന്‍ അതിനാല്‍ ചുവപ്പാവണം.

ഒരു ചുവപ്പു് കുറഞ്ഞു എന്നറിയുന്ന 121‍.....

ആദ്യത്തവന്റെ ചാന്‍സ് 50/50!

മൂര്‍ത്തി said...

അതേ ബാബുജി ഉത്തരം ശരിയാണ്..ഇത് (ഒറ്റ/ഇരട്ട)തന്നെയാണ് ഐഡിയ/തന്ത്രം...124 പേര്‍ എന്തായാലും രക്ഷപ്പെടും..ഒരാള്‍ക്ക് മാത്രം 50-50 ചാന്‍സ്...

അഭിനന്ദനങ്ങള്‍...

ശ്രമിച്ച എല്ലാവര്‍ക്കും നന്ദി...

ഉമേഷ്ജി ഇത് ഇന്നലെ ചെയ്തിരുന്നു..അദ്ദേഹത്തിനും ഒരഭിനന്ദനം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എല്ലാരും രക്ഷപ്പെട്ടല്ലെ ഞാന്‍ വരുമ്പോഴേക്കും

സജീവ് കടവനാട് said...

124 പേരും രക്ഷപ്പെടുന്ന തന്ത്രം പിടികിട്ടിയില്ല. പിന്നിലെ ആളെ തിരിഞ്ഞുനോക്കാനോ തെറ്റും ശരിയും അപ്പോള്‍ തന്നെ മനസ്സിലാക്കാനോ കഴിയാത്ത സ്ഥിതിക്ക് 121+4 എന്ന കോംബിനേഷനെ 120+5 എന്ന് തെറ്റി ഊഹിക്കുക കൂടിചെയ്താല്‍ നാലാളുമാത്രം മരിക്കേണ്ട തന്ത്രം ഒരുക്കേണ്ടിടത്ത് കുറേയെണ്ണം ചത്തുതൊലയുമല്ലോ. എല്ലാവരും ഒരേ കോമ്പിനേഷന്‍ തന്നെ ഊഹിക്കുക എന്നതും അസാധ്യമല്ലേ?

ഹരിശ്രീ said...

ശെ...അല്പം വൈകി അപ്പോഴേക്കും ഉത്തരം കിട്ടീല്ലേ...

Unknown said...

കിനാവു്,

തെറ്റിദ്ധാരണ ഇല്ലായ്മയും, mathematical precision-‌ും നിബന്ധനയാണു്. തത്വമല്ലേ?
ആശംസകള്‍!

മുസ്തഫ|musthapha said...

എന്നാലും എല്ലാ കുറ്റവാളികളും രക്ഷപ്പെട്ടല്ലേ... ആ രാജാവ് ആള് ശരിയല്ല കേട്ടോ :)

D.Sudheeran said...

മൂര് ത്തി സാറേ ബളോഗ് നന്നായിരിയ്ക്കുന്നു,
കൂടെ പസ്സിലും.

സുധീരന്.

പാതാള ഭൈരവന്‍ said...

മൂര്‍ത്തി സാറേ.. പസില്‍ ഒന്നാന്തരം... ബ്ളോഗും നന്നാവുന്നുണ്ട്.