ഇന്നു രാവിലത്തെ മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജ് കണ്ടപ്പോള്‍ വളരെക്കാലമായി വായിക്കുന്ന ആ പാവം പത്രത്തെ സ്ഥിരമായി കളിയാക്കുന്നതില്‍ വിഷമം തോന്നി. വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുകയും തമസ്കരിക്കുകയും വളച്ചൊടിക്കുകയും ഒക്കെ ചെയ്യുന്നു എന്ന് മുഖ്യധാരാ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന എല്ലാവര്ക്കും മുഖമടച്ച് അടിയാണ് വാര്‍ത്തകളുടെ ത്യാജ്യഗ്രാഹ്യവിവേചനബുദ്ധിയോടെയുള്ള തെരഞ്ഞെടുപ്പിലൂടെ ഇന്ന് മാതൃഭൂമി നല്‍കിയിരിക്കുന്നത്. നന്നാവാന്‍ തീരുമാനിച്ചുറപ്പിച്ച പോലെ.
കിളിനൊച്ചി വീണു എന്ന വാര്‍ത്ത വെണ്ടക്കയായി നല്കിയ മാതൃഭൂമി അതിനു താഴെ അത്ര തന്നെ പ്രാധാന്യമുള്ള, ജനങ്ങളെ അറിയിച്ചില്ലെങ്കില്‍ തമസ്കരണം ആയിപ്പോകുന്ന വാര്‍ത്തയാണ് മൂന്നു കോളമായി നല്‍കിയിരിക്കുന്നത്. വാര്‍ത്തയുടെ തലക്കെട്ടാകട്ടെ സംഭവത്തിന്റെ, അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ പ്രാധ്യാന്യവും പ്രാമുഖ്യവും മനസ്സിലാക്കി നല്‍കിയത്. എഡിറ്റിങ്ങ് സെന്‍സിന്റെ കൃത്യവും സുന്ദരവുമായ പ്രയോഗം.
ഗുണ്ടുകാട് സാബുവിനു പരിക്ക്. പള്ളിപ്പുറത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ഗുണ്ടുകാട് സാബു മരിച്ചില്ല എന്ന് പറയാതെ പറയുന്ന അനുപമസുന്ദരമായ ശൈലി. അദ്ദേഹം മരിച്ചോ എന്ന ടെന്‍ഷന്‍ ആദ്യം തന്നെ ഒഴിവായിക്കിട്ടുന്നു. ഗുരുതരമായ എന്ന വാക്ക് ഇല്ലാത്തതിനാല്‍ ഗുണ്ടുകാട് സാബുവിനു വലിയ കുഴപ്പമൊന്നുമില്ല എന്നു കൂടി തലക്കെട്ടില്‍ നിന്നു തന്നെ മനസ്സിലാകുന്നു. അങ്ങനെ അടുത്ത ടെന്‍ഷനും ഒഴിവായിക്കിട്ടുന്നു. ഒരാളേ മരിച്ചുള്ളൂ എന്നു പറയുന്നതു വഴിയും കുറെ ടെന്‍ഷന്‍ ഒഴിവായിക്കിട്ടുന്നു. അങ്ങനെ വായനക്കാരന്റെ ടെന്‍ഷന്‍ ഓരോന്നോരോന്നായി ഇല്ലാതാക്കി അവനെ സുഖകരമായി പ്രഭാത/പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ സഹായിക്കുന്ന മാതൃഭൂമി ചെയ്യുന്ന സേവനം ശ്ലാഘനീയം തന്നെ.
നന്ദി മാതൃഭൂമിജീ നന്ദി..
ഗുണ്ടുകാട് സാബു ആരാണെന്നോ?
വാര്‍ത്ത ഇവിടെ. വായിച്ച് മനസ്സിലാക്കൂ.
സ്ക്രീന്‍ ഷോട്ട് ഇതാ.
Subscribe to:
Post Comments (Atom)
9 comments:
നന്ദി മാതൃഭൂമിജീ നന്ദി..
നിര്‍ത്തി മൂര്‍ത്തി നിര്‍ത്തി. ഈ മ പത്രം വായന നിര്‍ത്തി. ഇനി ദേശാഭിമാനി മാത്രം ശരണമയ്യപ്പ. (ജനങ്ങളാണ് ചരിത്രം നിര്‍മ്മിക്കുന്നതെന്ന മാര്‍ക്സിസ്റ്റ് വചനം മറക്കാതെ നമുക്കുറങ്ങാം)
ജനിച്ചപ്പോൾത്തന്നെ ഗുണ്ടയാകാൻ തീരുമാനിച്ചതുകൊണ്ടാണോ ഈപ്പറഞ്ഞ മാന്യദേഹം ആ നാട്ടിൽത്തന്നെപ്പിറന്നുവീണത് എന്ന സംശയമൊഴിച്ചാൽ,ബാക്കിയൊക്കെ മാതൃഭൂമിയിൽ നിന്നു കിട്ടി
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
കിളിനൊച്ചി വീണോ? എപ്പ?
ശ്രീഹരീ..................
കിളിനോച്ചി വീണ് വല്ല പരിക്കും പറ്റിയാവോ?
സാബുവും സംഘവും അപകടത്തില്‍പ്പെട്ട വാര്‍ത്തയറിഞ്ഞ് മെഡിക്കല്‍കോളേജ് കാഷ്വാല്‍റ്റി മണിക്കൂറുകളോളം ക്രിമിനലുകളുടെ നിയന്ത്രണത്തിലായി.
ഹാഹാ....ഗൌരവാലിറ്റി....
ഇതാണല്ലോ വാര്‍ത്ത.:)
ഹാവൂ. പരിക്കേറ്റതേ ഉള്ളല്ലോ. ഒന്നും പറ്റിയില്ലല്ലോ.
ഹാ, മാഷേ.... ഗുണ്ടുകാട് സാബൂന്ന് വച്ചാ ആരാ ? മംഗലശ്ശേരി നീലകണ്ഠന്റെ ജനുസ്സീ നമുക്കുള്ള ഒരേയൊരു ദാവൂദ് ഇബ്രാഹിമല്ലിയോ ? അപ്പൊ എഴുതുമ്പം പരമാവധി ഒലിപ്പിച്ച്, ഭയഫക്തികളോടെ... "നിന്നരുമ മേനിയില്‍ മുള്ളുകൊണ്ടോ, നിന്നോമല്‍ വദനം കറുത്തതെന്തേ..?" എന്നേ എയ്താവൂ.
Post a Comment