Friday, August 24, 2007

ഇങ്ങനേയും കളമൊരുക്കാം....

ഓണം സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമൃദ്ധിയുടേയും മാത്രം ഉത്സവമല്ല. സര്‍ഗ്ഗവൈഭവത്തിന്റേയും കൂടി ഉത്സവമാണ്. ഉള്ളത് കൊണ്ട് ഓണം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് തങ്ങളുടേതായ രീതിയില്‍ ‘പൂക്കള‘മൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കാന്റീന്‍ ജീവനക്കാര്‍.

അവര്‍ക്കും അവരുടെ ഫലിതബോധത്തിനും തലയിലെ ആള്‍ താമസത്തിനും ഒരു പോസ്റ്റ് സല്യൂട്ട്...


ഈയൊരു വെള്ളരിക്ക കൂടി വെച്ചാല്‍ കളം പൂര്‍ണ്ണം.
മനോരമ ആലപ്പുഴ എഡിഷനില്‍ വന്ന ഫോട്ടോ എന്ന് ഹരി പറയുന്നു.
പിന്‍‌കുറിപ്പ്:
ഹരി/ഹരീഷ് ഇട്ട കമന്റ് കാണുക.
ഈ ഫോട്ടൊ മനോരമയില്‍ വന്നതാണെന്ന് അറിയില്ലായിരുന്നു. ഒരു പക്ഷെ മറ്റു ചില പത്രങ്ങളിലും വന്നിട്ടുണ്ടായിരിക്കാം.
എന്റെ ഒരു സുഹൃത്ത് അവരുടെ ഓഫീസിലെ ഓണാഘോഷ, സദ്യ ഫോട്ടോകളുടെ കൂടെ അയച്ചു തന്ന ഫോട്ടോ ആയിരുന്നു ഇത്. വളരെ നന്നായി തോന്നിയതു കൊണ്ടും, അതിലെ ഐഡിയ ഇഷ്ടപ്പെട്ടതുകൊണ്ടും, കൂടുതല്‍ ആളുകള്‍ കാണേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ടും പെട്ടെന്ന് പോസ്റ്റിയതാണ്‌.

ഹരി ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ മനോരമ ഓണ്‍ലയിന്‍ തപ്പി.‍ ഈ കളത്തിന്റെ തന്നെ വേറൊരു ഫോട്ടോ കണ്ടു. ഒരു പക്ഷെ ആ സുഹൃത്തും അതേ സ്ഥലത്ത് നിന്ന് ഫോട്ടോ എടുത്തതാകാം.
ഒരു പറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

16 comments:

മൂര്‍ത്തി said...

ഉള്ളത് കൊണ്ട് ഓണം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് തങ്ങളുടേതായ രീതിയില്‍ ‘പൂക്കള‘മൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കാന്റീന്‍ ജീവനക്കാര്‍.

അവര്‍ക്കും അവരുടെ ഫലിതബോധത്തിനും തലയിലെ ആള്‍ താമസത്തിനും ഒരു പോസ്റ്റ് സല്യൂട്ട്...

Vanaja said...

പച്ചക്കറിക്കളം കൊള്ളാം..

myexperimentsandme said...

ഇത്രയും പച്ചക്കറികള്‍ വെച്ച് കറിവെക്കുന്ന കാന്റീനോ? ഭാഗ്യവാന്‍.

പച്ചക്കറിയായുടെ ഐഡിയാ കൊള്ളാം.

അവര്‍ക്കും ഏവര്‍ക്കും ഊണാശംസകള്‍, ഓണാശംസകള്‍.

മയൂര said...

നല്ല ക്രിയേറ്റീവ് പൂക്കളം..

Haree said...

ഇത് രണ്ട് ദിവസം മുന്‍പ് മനോരമ ദിനപ്പത്രത്തില്‍ വന്നിരുന്നുവല്ലോ... ആലപ്പുഴ എഡിഷന്‍/സപ്ലിമെന്റ്. ഇതെവിടുന്നു ലഭിച്ചു?
--

Anonymous said...

മൂര്‍ത്തി താങ്കളുടെ ഈ ചിത്രം അടിച്ചുമാറ്റി രണ്ടുദിവസം മുന്‍പ് ഒരു പത്രം പ്രിന്റ് ചെയ്തിരുന്നു. വെജിറ്റബിള്‍ വ്യാപാരികള്‍ ഇട്ട അത്തപ്പൂ എന്നോ മറ്റോ പറഞ്ഞാണ് വന്നത്. (ആവശ്യം വന്നാല്‍ പത്രം തപ്പി എടുക്കാം) ഇത് കാന്റീന്‍ ജീവനക്കാര്‍ ഇട്ടതാണെങ്കില്‍ ഉറപ്പായും ആ പത്രത്തിനെതിരെ പറ്റിക്കല്‍ വകുപ്പില്‍ കേസ് എടുക്കണം. മൂര്‍ത്തീ ഈ ചിത്രത്തിന്റെ ഒറിജിനലും നിങ്ങള്‍ ഇതെടുത്ത സ്ഥലവും സമയവും ഒക്കെ കയ്യിലുണ്ടാവുമല്ലൊ അല്ലെ? ഒരു പറസികേസിനു കൂടി ബൂലോകം സാഖ്യം വഹിക്കാന്‍ പോകുന്നു സുഹൃത്തുക്കളെ.

മൂര്‍ത്തി said...

ഹരീഷ്, ഈ ഫോട്ടൊ മനൊരമയില്‍ വന്നതാനെന്ന് അറിയില്ലായിരുന്നു.

എന്റെ ഒരു സുഹൃത്ത് അവരുടെ ഓഫീസിലെ ഓണാഘോഷ, സദ്യ ഫോട്ടോകളുടെ കൂടെ അയച്ചു തന്ന ഫോട്ടോ ആയിരുന്നു ഇത്. വളരെ നന്നായി തോന്നിയതു കൊണ്ടും, അതിലെ ഐഡിയ ഇഷ്ടപ്പെട്ടതുകൊണ്ടും, കൂടുതല്‍ ആളുകള്‍ കാണേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ടും പെട്ടെന്ന് പോസ്റ്റിയതാണ്‌.

ഹരി ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ മനോരമ ഓണ്‍ലയിന്‍ തപ്പി.‍ ഈ കളത്തിന്റെ വേറൊരു ഫോട്ടോ കണ്ടു. ഒരു പക്ഷെ സുഹൃത്ത് ഇതേ കളത്തിന്റെ ഫോട്ടോ എടുത്തതായിരിക്കാം.

ഒരു പറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
qw_er_ty

സഹയാത്രികന്‍ said...

എന്തായാലും കൊള്ളാം മാഷേ...

എല്ലാവര്‍ക്കും ഓണാശംസകള്‍....

ഡാലി said...

പച്ചക്കറി അരിഞ്ഞിട്ടൊക്കെ ‘പൂക്കളം‘ കണ്ടീട്ടുണ്ട്. മുഴുവന്‍ പച്ചക്കറി ഇട്ട് ഒരു കളം ആദ്യം കാണുകയാ. മനോരമയിലേത് ഞാന്‍ കണ്ടിരുന്നില്ല. ഇതു ഇവിടെ ഇട്ടതിനു നന്ദി മൂ‍ര്‍ത്തി.

സാജന്‍| SAJAN said...

ഇങ്ങനേം കളമൊരുക്കാം എന്ന പേരു കണ്ടപ്പോള്‍ ഞാന്‍ കരുതീ, എന്തോ രാഷ്ട്രീയമാണെന്ന്, മുന്നിലെ വെല്‍കം ബോഡ് കണ്ടിട്ടും അതുകൊണ്ട് കയറാന്‍ ഒന്നു മടിച്ചു....
എന്തായാലും അകത്ത് കയറി വന്നത് നഷ്ടമായില്ല:)

Haree said...

ഹേയ്,
ഞാന്‍ തെറ്റായി ചൂണ്ടിക്കാണിച്ചതല്ല. ഞാനോര്‍ത്തതും അങ്ങിനെ തന്നെയാണ്, ഈ ഫോട്ടോ മാഷെടുത്തതോ മറ്റോ ആണെങ്കില്‍, അത് മനോരമയില്‍ വന്നതുമാവാമല്ലോ... അങ്ങിനെ. :)

ഓണാശംസകളോടെ...
ഹരീ
--

അനാഗതശ്മശ്രു said...

പാലക്കാട് മനൊരമയിലും വന്നിരുന്നു...അതില്‍ കേരള വെജിറ്റബിള്‍ പ്രമോഷന്‍ കൌണ്‍ സില്‍ കാരുടെ ഐഡിയ എന്നു കണ്ടു..
എന്തായാലും പ്രത്യേകതയുള്ള പടം ..
ഇന്നലെ ഏതൊ ജ്വല്ലറിക്കാര്‍ സ്വര്‍ ണവും ഡയമണ്ടും കൊണ്ടു പൂ(?)ക്കളം ഇട്ടതു ഏതോ ചാനല്‍ കാണിചിരുന്നു..

മുസാഫിര്‍ said...

നല്ല ഐഡിയ.ഇതു കണ്ടിട്ട് ഇനി എല്ക്ട്രോണിക്സ് കടക്കാരും തുണിക്കടക്കാരും എന്തെങ്കിലും പുതിയ പൂക്കളങ്ങളുമായി രംഗത്ത് വരുമായിരിക്കും.

Unknown said...

പല നിറത്തിലും, മണത്തിലും, രുചിയിലും, രൂപത്തിലും, ഭാവത്തിലും, വലിപ്പത്തിലും ലഭിക്കുന്ന വിവിധ തരം contraceptives കൊണ്ടൊരു പൂക്കളമൊരുക്കിയിരുന്നെങ്കില്‍ അതു് ലൈംഗികവിദ്യാഭ്യാസത്തിനു് സഹായകമായേനെ! കാഴ്ച്ചക്കാരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ പ്രവേശനം ടിക്കറ്റു് വച്ചു് നിയന്ത്രിക്കണമെന്നേയുള്ളു.

ഹരിയണ്ണന്‍@Hariyannan said...

പൂക്കളോളം തന്നെ ഭംഗിയുണ്ട് പച്ചക്കറികള്‍ക്കും..
എന്തായാലും വഴിനീളെ ഉപ്പുകളം(പലനിറത്തിലുള്ള ഉപ്പുകൊണ്ട്)ഇട്ടു ശീലിച്ചവര്‍ ഇതൊന്നുകാണട്ടെ...

പാതാള ഭൈരവന്‍ said...

നന്നായി മാഷേ...പത്രത്തില്‍ വന്നത് കൊണ്ട് എല്ലാവരും കാണണമെന്നില്ലല്ലോ.....ബൂലോകത്തിലുള്ള എല്ലാ മലയാളികള്‍ക്കും വേണ്ടിയായി മാഷ് ബ്ളോഗിയത്. നന്ദി....