Wednesday, February 13, 2008

മൈക്രോവേവ് ലവന്‍

അണ്ണാ, ഈ മൈക്രോവേവ് ലവനില്‍ കഞ്ഞിവെച്ചാ കാന്‍സര്‍ വരുമോ?

ലവനല്ലടേ..അവ്‌ന്‍

ഇത് സ്ലാങ്ങണ്ണാ..

നീ ഉദ്ദേശിക്കുന്ന ലവനല്ലടേ ഇത്..O V E N എന്ന അവ്‌ന്‍..എന്നു വെച്ചാ ഒരു തരം അടുപ്പ്.

അവനെങ്കി അവന്‍..കഞ്ഞിവെച്ചാ കാന്‍സര്‍ വരുമോ?

ഇതാര് പറഞ്ഞ്?

നമ്മടെ വെറകു കടക്കാരന്‍ വാസുവണ്ണന്‍...

ലവന്‍ പറയും..നീ അത് വിശ്വസിച്ചാ?

ഇല്ലണ്ണാ..അതല്ലേ അണ്ണന്റൂടെ ചോദിച്ചത്.

കാന്‍സര്‍ വരുമെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ലെടേ ..വീട്ടി ഒരെണ്ണം വാ‍ങ്ങിവെയ്

ഞാന്‍ ഗ്യാസ് പോലും വാങ്ങിവെച്ചിട്ടില്ലണ്ണാ..

കയ്യി കാശില്ലേ?

കാശില്ലാഞ്ഞല്ല. അമ്മിയില്‍ അരച്ച് വിറകടുപ്പില്‍ ഉണ്ടാക്കിയതിന്റെ സ്വാദ് ഗ്യാസിലും അവനിലുമൊന്നും കിട്ടില്ലണ്ണാ..ഓരോന്നിന്റെയും വേവ് വേറെ വേറെ...

വിറക് നീ കീറുമോ?

ഇല്ല

പുക ഊതുമോ?

ഇല്ല

അരയ്ക്കുമോ?

ഇതിനൊക്കെ അല്ലേ അണ്ണാ ഈ പെമ്പ്രന്നോത്തിമാര്

പുരുഷമേധാവിത്വപരമായ ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ എക്കാലവും പ്രത്യയശാസ്ത്രങ്ങളുടെ ധര്‍മ്മം സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുവാനുള്ള ഭൂമിക സൃഷ്ടിക്കുക എന്നതും, ചൂഷണം ചെയ്യപ്പെടേണ്ടവരാണ് തങ്ങള്‍ എന്ന തെറ്റായ ധാരണ സ്ത്രീകളില്‍ സൃഷ്ടിക്കുക എന്നതുമാണ്. തിരിച്ചറിവിന്റെ വെളിച്ചം വീശിയാലേ ഈ ഒരു അവസ്ഥക്ക് മാറ്റം വരൂ...

എന്തരണ്ണാ സംസ്കൃതത്തി പറയണത്?

പെമ്പ്രന്നോത്തിമാരു കൈവെയ്ക്കാന്‍ തുടങ്ങിയാലേ നിന്റെയൊക്കെ വേവ് തീരൂ എന്ന്‌...

42 comments:

മൂര്‍ത്തി said...

അനോണി ആന്റണി‍ എന്നോട് ക്ഷമിക്കട്ടെ...

Inji Pennu said...

ഹഹ! എനിക്ക് വയ്യ! ആ ലാസ്റ്റ് ലൈന്‍ ഒരു ലൈന്‍ തന്നെ! :)

വെള്ളെഴുത്ത് said...

വി ടി ഭട്ടതിരിപ്പാടിന്റെ കര്‍മ്മവിപാകത്തിലെ ‘സഖാവുണ്ണി’ എന്ന ലേഖനം ഇതുപോലെ സംസ്കൃതം പറയുന്നുണ്ട്. ‘സന്ദേശ’ത്തിലെ ശങ്കരാടിച്ചേട്ടന്റെ നേതാവിനെപ്പോലെ തന്നെ..
ഇപ്പോള്‍ ഫെമിനിസവും സംസ്കൃതത്തിലായി !

ഉപാസന || Upasana said...

ഈ ശൈലി എവിടെയോ പരിചയമുള്‍ലതു പോലെ ഥോന്നുന്നു.
:)
ഉപാസന

തറവാടി said...

:)

Sethunath UN said...

ഹ ഹ ഹ
മാഷേ. കിടു. ന‌ല്ല ഫോമിലാണല്ലോ :)

RR said...

:)

Anonymous said...

kikkidu :)

ലേഖാവിജയ് said...

രസികന്‍!

Suraj said...

ഇത് കിടിലോല്‍ക്കിടിലം !

“പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാന്‍ ഉണ്ണും!” ഇങ്ങനെ പറഞ്ഞു വളരുന്ന ‘ഉണ്ണികള്‍’ക്കുള്ളതാണ് ആ അവസാന വരി. ല്ലേ ?

നിരക്ഷരൻ said...

:)

എതിരന്‍ കതിരവന്‍ said...

Agreed. You have a great sense of humor.

ദിലീപ് വിശ്വനാഥ് said...

ആന്റോ ശൈലിയില്‍ കയറിപ്പിടിച്ചെങ്കിലും തീരെ മോശമായില്ല മൂര്‍ത്തിയണ്ണാ...
കൊള്ളാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാന വരി കലക്കി.

ഓ.ടോ: ആരാ ഇവിടെ ഉണ്‍നിയെ പറയുന്നെ???

Mr. K# said...

കിടിലന്‍ :-)

Gopan | ഗോപന്‍ said...

ഹ ഹ ഹ
നന്നായി !
:-)

Umesh::ഉമേഷ് said...

ഭും... ശൂം.. ഫട്ട്....

അനോണി ആന്റണിയുടെ ബാധ മൂര്‍ത്തിയുടെ ദേഹത്തു നിന്നു് ഒഴിപ്പിച്ച ശബ്ദമാ...

കാളിയമ്പി said...

അതു നന്നായി.പുരുഷ മേധാവിത്തത്തിന്റെ ഭൂമിക..ഹഹ..
വായിച്ചെന്നും ഇഷ്ടപ്പെട്ടെന്നും അറിയിയ്ക്കാന്‍..:)

ശ്രീലാല്‍ said...

ക്ലാസ്.. ക്ലാസ്. !!

ഹരിത് said...

:)

ശ്രീ said...

അതു കലക്കി. സംസ്കൃതവും.
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹെന്റെ മൂര്‍ത്തിജീ തകര്‍ത്തു

മയൂര said...

സൂപ്പര്‍ബ് :)

ത്രിശങ്കു / Thrisanku said...

വോ തന്ന, ലവനില് കഞ്ഞിവെച്ചാ ക്യാന്‍‌സര്‍ വരൂല.

പക്ഷേങ്കില്, തോനെ കഞ്ഞി വച്ച് വച്ചിട്ട്, കുടിച്ച വാക്കി ബ്രിജ്ജില് വെച്ച് എട്ത്ത് ലവനില് ചൂടാക്കി, പിന്നേം പിന്നേം വാക്കി ബ്രിജ്ജില് വെച്ച് എട്ത്ത് ലവനില് ചൂടാക്കി കുടിച്ചാ ക്യാന്‍‌സര്‍ വരാതിക്കുവോ അണ്ണാ.

ഇങ്ങനെ ആണേല്‍ ആമ്പ്രന്നോന്മാരു കൈവെയ്ക്കേണ്ടി വരും. :)

കുറുമാന്‍ said...

കലക്കി മാഷെ കലക്കീ :)‌‌

Santhosh said...

മൂര്‍ത്തീ!!

Pramod.KM said...

നന്നായി:)

മൂര്‍ത്തി said...

ഇഞ്ചിപ്പെണ്ണ്‌, വെള്ളെഴുത്ത്,ഉപാസന, തറവാടി,നിഷ്കളങ്കന്‍,ആര്‍.ആര്‍., ഗുപ്തന്‍, ലേഖ വിജയ്, സൂരജ്, നിരക്ഷരന്‍,എതിരന്‍ കതിരന്‍, വാല്‍മീകി,പ്രിയ ഉണ്ണികൃഷ്ണന്‍, കുതിരവട്ടന്‍,ഗോപന്‍,ഉമേഷ്, അംബി,ശ്രീലാല്‍,ഹരിത്,ശ്രീ, പണിക്കര്‍ സാര്‍,മയൂര‍,ത്രിശങ്കു,കുറുമാന്‍,സന്തോഷ് പ്രമോദ്...എല്ലാവര്‍ക്കും നന്ദി.വായിച്ചവര്‍ക്കും നന്ദി...ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...

പ്രിയംവദ-priyamvada said...

Thanks....Good one!

സുല്‍ |Sul said...

നന്നായി മൂര്‍ത്തീ.
-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ തലേക്കെട്ട് മാറ്റി ആണുങ്ങള്‍ക്ക് മാത്രം എന്നാക്കാമോ?

ഗീത said...

ഇതു 19-ആം നൂറ്റാണ്ടിലെ കഥ.
ഇപ്പൊഴത്തെ ആമ്പ്രന്നോമ്മര് പറയും - അമ്മീലരച്ച ചമ്മന്തിയാണോ? വേണ്ട മണ്ണുകടിക്കും...
അടുപ്പേല്‍ വച്ചു തെളപ്പിച്ച ചായയാണോ? വേണ്ട പൊക ചെവയ്ക്കും........

ദേവന്‍ said...

മൂര്‍ത്തീ :) :)

Roby said...

മൂര്‍ത്തം...
രസിച്ചു വായന.

സുഗതരാജ് പലേരി said...

നന്നായി! :)

ഭൂമിപുത്രി said...

ഹാറ്റ്സോഫ് ടു യു!
ഈത്തരം ഡയലോഗുകള്‍ ചിലര്‍ പറഞ്ഞു കേള്‍ക്കുമ്പോളൊക്കെ മനസ്സില്‍
നുരഞ്ഞുയരുന്നതാണ്‍ മൂര്‍ത്തിയിവിടെപ്പറഞ്ഞുവെച്ചതു.
ബൂലോകത്തില്‍ Gender sensitive issues
സ്ത്രീകളേക്കാളും
കൂടുതലായിക്കൊണ്ടുവരുന്നതു പുരുഷന്മാരാണു എന്ന്തോന്നാറുണ്ട്.അതു മൂര്‍ത്തി പറഞ്ഞ അതേ കാരണം കൊണ്ടുകൂടിയാകാം-
“പുരുഷമേധാവിത്വപരമായ ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ എക്കാലവും പ്രത്യയശാസ്ത്രങ്ങളുടെ ധര്‍മ്മം സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുവാനുള്ള ഭൂമിക സൃഷ്ടിക്കുക എന്നതും, ചൂഷണം ചെയ്യപ്പെടേണ്ടവരാണ് തങ്ങള്‍ എന്ന തെറ്റായ ധാരണ സ്ത്രീകളില്‍ സൃഷ്ടിക്കുക എന്നതുമാണ്‍”

Rajeeve Chelanat said...

ഉഗ്രന്‍..
ആശംസകള്‍

ആഷ | Asha said...

ഹ ഹ
അങ്ങനെ പറഞ്ഞു കൊടണ്ണാ
ഹോ എനിക്കിത് റൊമ്പ പുടിച്ചാച്ച്!

കൊച്ചുത്രേസ്യ said...

അത്യുഗ്രന്‍..ഈ പോസ്റ്റു വായിച്ചിട്ട്‌ ഒന്നു കയ്യടിച്ചില്ലെങ്കില്‍ പിന്നെ ഞാനൊക്കെ എന്തിനാ പെണ്ണാന്നും പറഞ്ഞ്‌ പൊട്ടും തൊട്ട്‌ നടക്കുന്നത്‌..

കൊച്ചുത്രേസ്യ said...
This comment has been removed by the author.
Sathees Makkoth | Asha Revamma said...

മാഷേ...:)

പൈങ്ങോടന്‍ said...

യാരോ യൊരാള്‍ കൈവെച്ചതിന്റെ ഫലമല്ലേ ഈ പോസ്റ്റു തന്നെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ അതു വെറും സംശയമായിപ്പോവില്ലേന്നൊരു സംശയം എനിക്കില്ലാതില്ല ;)