Saturday, May 3, 2008

‘അരി‘കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍

പണ്ടത്തെ കഥയാണ്....

ഭാരത പര്യടനത്തിനെത്തിയ സായിപ്പ് തീവണ്ടി യാത്രക്കിടയിലാണ് ആ കാഴ്ച കണ്ടത്....

ട്രാക്കിന്റെ വക്കത്തിരുന്ന് സാധിക്കുന്ന ഒരു ‘പാമ്പാട്ടി‘ അല്ലെങ്കില്‍ ‘മന്ത്രവാദി‘...

സാധിച്ച് കഴിഞ്ഞ് അയാള്‍ എഴുന്നേറ്റപ്പോള്‍ അവശേഷിപ്പിച്ച നൈറ്റ് സോയിലിന്റെ ‍(ലത് തന്നെ) പരിമാണം കണ്ട് സായിപ്പിന്റെ കണ്ണു തള്ളി....

"ദൈവമേ!......ഇവനൊക്കെ എന്നാ ഭാഗ്യവാന്‍...എനിക്കിതുപോലെ സാധിക്കാന്‍ എന്നെങ്കിലും പറ്റുമോ? സാധിക്കണമെങ്കില്‍ തന്നെ എത്ര എത്തനോള്‍,സോറി ആവണക്കെണ്ണ കുടിക്കണം. ഇത്രയധികം സാധിക്കണമെങ്കില്‍ ഇവന്‍ എന്നാ മുടിഞ്ഞ തീറ്റയായിരിക്കും..പണ്ടാറം...ചുമ്മാ അല്ല ഭക്ഷ്യക്ഷാമം..."

പണ്ട് പിതാമഹന്‍ പറഞ്ഞ ഈ ഡയലോഗിന്റെ സ്റ്റാറ്റിസ്റ്റിക്കലി പോളിഷ്‌ഡ്, എക്കണോമിക്കലി വയബിള്‍(ചുമ്മാ കിടക്കട്ടെ),പൊളിറ്റിക്കലി (ഇന്‍‌)കറക്ട് ആയ സ്റ്റേറ്റ്മെന്റ് ആണ് കൊച്ചുമോന്‍ ഇപ്പോള്‍ പറഞ്ഞ ഈ വാചകം...

.......there are 350 million people in India who are classified as middle class. That's bigger than America. Their middle class is larger than our entire population. And when you start getting wealth, you start demanding better nutrition and better food, and so demand is high, and that causes the price to go up," No question that ethanol has had a part of it. But I simply do not subscribe to the notion that it is the main cost driver for your food going up,"

അരിയെത്താറാവുമ്പോള്‍ ചിലര്‍ക്ക് ചില മാനസികവിഭ്രാന്തിയൊക്കെ ഉണ്ടാവുമെന്ന് പഴമക്കാര്‍ പറയാറുണ്ട്...‘അരി’ വകയില്‍ ഒരു സെക്രട്ടറി ആവുമ്പോള്‍ പിന്നെ പറയാനുമില്ല...

‘അരി‘കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍ എന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി എന്ന് എല്ലാം കഴിയുമ്പോള്‍ പാടിക്കൊണ്ട് നടക്കേണ്ടിവരുമോ?

24 comments:

മൂര്‍ത്തി said...

ദൈവമേ!......ഇവനൊക്കെ എന്നാ ഭാഗ്യവാന്‍...എനിക്കിതുപോലെ സാധിക്കാന്‍ എന്നെങ്കിലും പറ്റുമോ? സാധിക്കണമെങ്കില്‍ തന്നെ എത്ര എത്തനോള്‍,സോറി ആവണക്കെണ്ണ കുടിക്കണം. ഇത്രയധികം സാധിക്കണമെങ്കില്‍ ഇവന്‍ എന്നാ മുടിഞ്ഞ തീറ്റയായിരിക്കും..പണ്ടാറം...ചുമ്മാ അല്ല ഭക്ഷ്യക്ഷാമം..."

സാദിഖ്‌ മുന്നൂര്‌ said...

ഉഗ്രന്‍ ആക്ഷേപ ഹാസ്യം. ബുഷ്‌ ഇനി നമ്മള്‍ ഇത്രയും തൂറേണ്ടെന്ന്‌ പറയാതിരുന്നാല്‍ മതിയായിരുന്നു.

Inji Pennu said...

എനിക്കിതുപോലെയുള്ളത് കാ‍ണുമ്പോള്‍ ഒരു ചവിട്ട് വെച്ച് കൊടുക്കാന്‍ തോന്നും. ഇതും മോഡിയും ഒക്കെ പറയുന്ന പോപ്പുലേഷന്‍ തിയറിയും തമ്മില്‍ എന്ത് വ്യത്യാസം? എവിടെ വേണമെങ്കിലും ബോംബിടാം, മനുഷ്യര്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല. കഷ്ടം! ടോട്ടല്‍ വേസ്റ്റ്!

Shiekh of Controversy said...

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നന്നായിട്ടുണ്ട്

അത്ക്കന്‍ said...

ഗൌരവത്തോടെ പറയാം ..കലക്കീട്ടോ....

ബാബുരാജ് ഭഗവതി said...

മൂര്‍ത്തി.
വാര്‍ത്തയും കഥയും തമ്മില്‍ മനോഹരമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

മയൂര said...

ഹാറ്റ്സ് ഓഫ് ടു യൂ :)

കാപ്പിലാന്‍ said...

വളരെ നല്ലത്.രസിച്ചു ..ബുഷ് അമ്മാവന്‍ ഇന്ത്യക്കാര്‍ ബുഷ് ഇറക്കുന്നത്‌ കണ്ടു അസൂയപ്പെടുന്നു :)

യാരിദ്‌|~|Yarid said...

ഹഹ...:))

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഹ ഹ ഹ മൂര്‍ത്തിജീ കലക്കി

ഇന്‍ഡ്യാഹെറിറ്റേജ്‌ said...
This comment has been removed by the author.
Vanaja said...

ഒന്നടുത്തു കണ്ടിരുന്നെങ്കില്‍ ചിരവയെടുത്ത് ആ കൊച്ചാട്ടന്റെ തലക്കൊന്നു കൊടുക്കാരുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

ബുഷ് അങ്ങനെ വല്ലതും കണ്ടു കാണും. :-)

Rajeeve Chelanat said...

നമ്മുടെ ദിവാകര-മുല്ലക്കര പുംഗന്മാരുടെ ഒരു വല്ല്യേട്ടന്‍ എന്ന മട്ടില്‍ എഴുതിത്തള്ളാമായിരുന്നു ഈ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോമാളിയെ.

പക്ഷേ, അഹമ്മദി നിജാദിന്റെ ഇക്കഴിഞ്ഞ ഇന്ത്യന്‍ സന്ദര്‍ശനവും, ചൈനയിലെ രഹസ്യ സബ്‌മറൈന്‍ ആണവസങ്കേതത്തെക്കുറിച്ചുള്ള സമീപകാലവാര്‍ത്തയുമായും ബന്ധപ്പെടുത്തുമ്പോള്‍, ഈ പ്രസ്താവനക്ക് കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ ഉണ്ടാകുന്നുമുണ്ട്.

മൂര്‍ച്ചയുള്ള നര്‍മ്മത്തിന്റെ ഈ രാഷ്ട്രീയബോധത്തിന് അഭിവാദ്യങ്ങളോടെ

ഗുരുജി said...

ഹ ഹ ഹ മൂര്‍ത്തിജീ .
നല്ല ലേഖനം. അവസരോചിതം.

ഗുപ്തന്‍ said...

നന്നായി കുറിപ്പ്.

ഇയാളുടെ വിവരക്കേട് വായിക്കുമ്പോള്‍ കഴിഞ്ഞ തവണ പരിസ്ഥിഥി പ്രശ്നവും ആഗോള താപനവുമായി ബന്ധപ്പെട്ട് ഇവിടെ നടന്ന ഒരു കോണ്‍ഫറന്‍സും അതിലെ പേപ്പറുകളും ആണ് ഓര്‍മയില്‍. ഇന്ത്യയിലെയും ചൈനയിലെയും ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ സംഭവിച്ച സ്ഫോടനാത്മകമായ വളര്‍ച്ച ആഗോള പരിസ്ഥിതിയില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് അതില്‍ വിശദീകരിച്ചിരുന്നു. പക്ഷെ ഇതുപോലെ പഴിചാരുന്ന റ്റോണ്‍ അതില്‍ ഇല്ലായിരുന്നു എന്നുമാത്രം. വികസനത്തിന്റെ സ്വാഭാവികമായ ഒരു ഘട്ടമായിട്ടേ നമ്മുടെ പുകവണ്ടികളെപ്പോലും അതില്‍ പരാമര്‍ശിച്ചിരുന്നുള്ളൂ. ആ ഘട്ടത്തെ അതിജീവിക്കാന്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ പങ്കുവയ്പ്പാണ് വഴി എന്നു വ്യക്തമായ സൂചനയും.

ഒരേ ഡേറ്റ. സംസ്കാരത്തിന്റെ വ്യത്യാസം വായനയില്‍. അതേയുള്ളൂ.

അനൂപ് തിരുവല്ല said...

നല്ല ലേഖനം

ഡാലി said...

ഉഗ്രന്‍ പോസ്റ്റ് മൂര്‍ത്തി. ആ പാമ്പാട്ടി /മന്ത്രവാദി പ്രയോഗം കലക്കന്‍. ഭാരത പര്യടനം എന്നതിനു പകരം എലികളുടേയും പാമ്പുകളുടേയും നാട് ചുറ്റികാണാന്‍ എന്നാര്‍ന്നു വേണ്ടിയിരുന്നത്.
ഇതു വെറും കോമാളിത്തരം ഒന്നല്ല. അസ്സലായി ഹോംവര്‍ക്ക് ചെയ്തീട്ട് തന്നെയാണു.

ഈ സംഭവം കൊണ്ട് ഞാന്‍ കാണുന്ന ഒരു ഗുണം അമേരിക്ക എന്തു ചെയ്തു എന്ന് നിഷ്ങ്കളങ്കതയോടെ ചോദിക്കുന്ന ഒരു തലമുറയ്ക്ക് ഒരു ഉത്തരം കിട്ടിയേക്കും എന്നാണ്. അതോ ‘ഹോ ഭയങ്കരം നമ്മള്‍ തിന്നുന്ന ഒരോ അരിമണിയുടെ വരെ കണക്ക് ഉണ്ട്‘ യു എസ് ന്റെ കയ്യില്‍ എന്ന് അന്താളിക്കോ ആവോ?

എതിരന്‍ കതിരവന്‍ said...

ഇവിടെ പണ്ടു കേട്ട തമാശ് ഓര്‍മ്മ വരുന്നു .ഒരിയ്ക്കല്‍ ബുഷ് പറഞ്ഞത്രെ. ‘I also like rice കോന്‍ഡലീസ റൈസ്!’

തറവാടി said...

:)

lakshmy said...

താഴെക്കിടന്നവന്‍ തന്നോളമെത്തിയോ എന്നല്ലേ ഇതിലെ ആശങ്ക
അതിന്റെ ഒരു ചൊറിച്ചില്‍ ബുഷ് ചൊറിഞ്ഞു തീര്‍ക്കട്ടെ. ചൊറിയുംതോറും തൊലി പൊട്ടുകയോ പൊട്ടിയ ഇടം ഉണങ്ങി തൊലിക്കനം കൂടുകയോ അല്ലെങ്കില്‍ വീണ്ടും വീണ്ടും മാന്തിപൊട്ടിക്കുകയോ ചെയ്യട്ടെ

കുമാരന്‍ said...

എന്റെ ബ്ലോഗില്‍ ഒന്നു സന്ദര്‍ശിക്കുമോ?
www.dreamscheleri.blogspot.com

പാതാള ഭൈരവന്‍ said...

ഇതെഴുതിയപ്പോള്‍ ഒരു കാര്യം മൂര്‍ത്തി സാര്‍ മറന്ന് പോയി. ഇവന്മാര്‍ തന്നെയാണ് നമ്മള്‍ ഭാരതീയരാണ് ഏറ്റവും ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞ് ഒരു പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്..അന്ന് കുര ചീത്ത അവന്മാര്‍ കേട്ടതുമാ.... അല്ലെങ്കില്‍ തന്നെ നമ്മള്‍ തിന്നുന്നതിന് അവന്മാര്‍ക്ക് എന്താ..??