രാഷ്ട്രീയമായ ദശാസന്ധികളുടെ തിരശ്ചീനമായ നിശ്ചലതകളെ ലംബമായ സജീവതകളാക്കുന്ന പത്രസമ്മേളനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും ശേമുഷിയെക്കുറിച്ചും ആല്‍ബര്‍ കാമു തന്റെ ദി റെബല്‍ എന്ന കൃതിയില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല। കാമുവിന്റെ മൌനം കേവലമായൊരു നിശബ്ദത എന്ന നിലയ്ക്കല്ല വിലയിരുത്തപ്പെടേണ്ടത് എന്നോ ആ മൌനത്തിന്റെ സമുദ്രഗര്‍ഭത്തില്‍ ഒളിച്ചുവെച്ചിട്ടുള്ള അര്‍ത്ഥതലങ്ങളെ ആധുനികമായൊരു പരിപ്രേക്ഷ്യത്തില്‍ വീണ്ടെടുക്കേണ്ടതുണ്ട് എന്നോ ആരെങ്കിലുമൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ അവരെ വലതു അരാഷ്ട്രീയ ചുറ്റുപാടില്‍ നിന്നു വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവര്‍ എന്ന് വിലയിരുത്തിയാല്‍ അതൊരു പ്രമാദമായിരിക്കും। നീയുച്ചരിക്കുന്ന ഓരോ വാക്കിനും ഞാന്‍ നല്കുന്ന അര്‍ത്ഥങ്ങളാണ് നിന്നെ ജീവിപ്പിക്കുന്നത് എന്നത് ഫാസിസത്തിന്റേതായ വിശ്വാസപ്രമാണമല്ല മറിച്ച് നവകാലഘട്ടത്തിലെ ഓരോ റ്റെലിവിഷന് കാഴ്ചക്കാരനും വിശ്വസിക്കുന്ന തത്വസംഹിതയാണ്। അത്തരത്തില്‍ ഇത് കാഴ്ചയുടെ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നുമുണ്ട്। പിന്നീട് നിഷേധിക്കപ്പെടുമ്പോള്‍ ആദ്യമുരുവിട്ട വാക്കുകള്‍ക്കെന്ത് സംഭവിക്കുന്നു എന്നതൊരു ദാര്‍ശനിക സമസ്യയാണ്। ദാസ്യമനോഭാവത്തെ മറച്ചുവെയ്ക്കുവാന്‍ വാക്കുകള്‍ക്കൊപ്പം ഉപയോഗിക്കപ്പെടുന്ന പാരുഷ്യത്തിന്റെ ആടയാഭരണങ്ങള്‍ പലപ്പോഴും ആ മനോഭാവത്തെ തുറന്നു കാട്ടുക തന്നെയല്ലേ ചെയ്യുന്നത്?
പറഞ്ഞുവന്നതെന്താണെന്നു വെച്ചാല്‍, ഇന്നലത്തെ വെളിയം ഭാര്‍ഗവന്റെ പത്രസമ്മേളനം വൈകാരികമായൊരു എടുത്തു ചാട്ടമായിരുന്നു।
:)
*
ഫോട്ടോ ഇവിടെ നിന്ന്
Subscribe to:
Post Comments (Atom)
7 comments:
“ഈ മഹാന്റെ ശിരസ്സുപിളര്ന്നന്തരിക്കണേ“ എന്നാരും പ്രാര്‍ത്ഥിക്കല്ലേ..:)
ലേബലില്‍ "ജാഡ" എന്നൂകൂടി ചേര്‍ക്കാമായിരുന്നു.
പരുഷമായ വാക്കുകള്‍ സൂക്ഷിച്ച് വെക്കുന്നത് കൊണ്ടാണ് സി പി ഐ നിലനില്‍ക്കുന്നത് എന്നും പറയാമല്ലേ..
ഇതെല്ലാം എടുത്ത് ഉപ്പിലിട്ട് വച്ചേക്കാം, കുറച്ചുകാലം കഴിഞ്ഞാല്‍ പിന്നെ കിട്ടില്ല.
Athikramam :) !!!!
മൂര്‍ത്തിഭായ്, ജീവിച്ചുപോട്ടെന്നേ പാവങ്ങള്‍ :-)
Ssho :-0
Post a Comment