ഇന്ന് ലോക ചിരിദിനം.
മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച്ച ലോക ചിരിദിനം ആയി കൊണ്ടാടപ്പെടുന്നുണ്ട്. 1998ല്‍ മുംബൈയില്‍ ആണ് ആദ്യ ചിരി ദിനാഘോഷം നടന്നത്. ഡോ. മദന്‍ കടാരിയയാണ് ഇത് തുടങ്ങിയത്. Worldwide laughter yoga movement എന്ന ഒരു ചിരി പ്രസ്ഥാനവും ഇദ്ദേഹത്തിന്റേതായി ഉണ്ട്. ലോകസമാധാനവും സാഹോദര്യവും സൌഹൃദവും ചിരിയിലൂടെ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ചിരി ക്ലബ്ബുകളും ചിരി മീറ്റിങ്ങുകളുമൊക്കെ ഇതിന്റെ ഭാഗമാണ്. ആഴ്ച്ചയിലോ മാസത്തിലോ ക്ലബ് അംഗങ്ങള്‍ ഒത്തുകൂടി ചിരിക്കുക ചിരിപ്പിക്കുക തുടങ്ങിയ അംഗീകൃത ചിരി രീതികള്‍ക്ക് എത്രമാത്രം ഗുണം ചെയ്യാന്‍ കഴിയും എന്നറിയില്ല. അതിന്റേതായ ചില ബിസിനസ്സ് താല്പര്യങ്ങളും കണ്ടേക്കാം. എങ്കിലും ഈ ദിവസത്തിന്റെ ആശയത്തില്‍ നിന്നും നമുക്ക് ചിലത് പഠിക്കാം എന്ന് തോന്നുന്നു.
ചിരി ഏതു രീതിയിലാണെങ്കിലും ഒരു Tension Buster ആണ്. ഏതു സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലും ചിരി ഒരു രക്ഷകനായി അവതരിക്കും. ദേഷ്യവും സങ്കടവും ഉത്കണ്ഠയുമൊക്കെ ഇല്ലാതാക്കാനുള്ള ഒരു safety valve ആയി പ്രവര്‍ത്തിക്കാന്‍ ചിരിക്കു കഴിയും. ചിരിക്കുമ്പോള്‍ എന്‍ഡൊര്‍ഫിന്‍സ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായ ഒരു വേദന സംഹാരി ആണിവ. തമാശകേട്ട് ചിരിക്കുമ്പോള്‍ തലച്ചോറിന്റെ രണ്ട് ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഇടതുവശം ആ തമാശയിലെ verbal content മനസ്സിലാക്കുന്നതിനും വലതു വശം അതില്‍ തമാശയുണ്ടോ ഇല്ലയോ എന്ന് വിശകലനം ചെയ്യുന്നതിനും.
ചിമ്പാന്‍സികളും ചിരിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. ഇക്കിളിയാവുമ്പോഴും കളിയായി പോരടിക്കുമ്പോഴും മറ്റും. ഇക്കിളി ആയിരിക്കാം ആദ്യം ചിരിപ്പിക്കാന്‍ ഉപയോഗിച്ച സൂത്രം. സ്വയം ഇക്കിളിയാക്കാന്‍ നമുക്ക് പറ്റാത്തതുകൊണ്ട് തന്നെ ഇക്കിളിക്കൊരു സാമൂഹികമായ തലം കൂടി ഉണ്ട്.
അവനവനെ നോക്കിയും അവനവന്റെ അമളികള്‍ നോക്കിയും ചിരിക്കാന്‍ സാധിച്ചാല്‍ എത്രയോ സംഘര്‍ഷങ്ങളും വഴക്കുകളും നമുക്ക് ഒഴിവാക്കുവാന്‍ സാധിക്കും. ചിരിപ്പിക്കുന്ന സുഹൃത്തിനോട് കൂടുതല്‍ അടുപ്പം തോന്നുന്നതും സ്വാഭാവികം. മറയില്ലാതെ ഇടപെടാന്‍ ഇത് സഹായിച്ചേക്കും. കൊച്ചുകുട്ടികള്‍ ദിവസം 300 തവണ ചിരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ 17 തവണയെ ചിരിക്കുന്നുള്ളുവത്രെ...
പറഞ്ഞ് പറഞ്ഞ് ഗൌരവം കൂടിപ്പോയോ?
ഇനി എല്ലാവരും ഒന്ന് ചിരിച്ചേ...
അയ്യോ അങ്ങനെയല്ലാ...ഇങ്ങനെ..
ഹാഹാഹാ
11 comments:
ഇന്ന് ലോക ചിരി ദിനം...ഒരു ചെറു കുറിപ്പ്..
ഹാഹാഹാ
(ചിരിയോചിരി) ഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീ ഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീ
ഹാഹാഹാ.......
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം...
ചിരിയുടെ അമിട്ടിനു തിരി കൊളുത്താം...ഹാഹാ..:)
അത്യാവശ്യം സിനിമാക്കുറിപ്പുകളൊക്കെ എഴുതിക്കൊണ്ടിരുന്ന ഒരു ബ്ലോഗര്‍ കയ്യീന്നു പോയി :)
മൂര്‍ത്തി നല്ല പോസ്റ്റ് ട്ടോ!
(ചിരിയോചിരി) ഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീ ഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീ
കട് ഏറനാടന്‍
മൂര്‍ത്തിസാഹിബ്, സുധയുടെ എം.പി3 ഈ മെയില്‍ ചെയ്യാനെന്തെങ്കിലും വഴിയുണ്ടോ? എവിടെയെങ്കിലും അപ്‌ലോഡ് ചെയ്താലും മതി. (എംബി സുനില്‍കുമാര്‍ ജി മെയില്‍ ഡോട്ട് കോം)
(ചിരിയോചിരി) ഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീ ഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീഹ ഹ ഹ ഹാ ഹാ ഹാ ഹി ഹി ഹി ഹീ ഹീ ഹീ
puthiya vivaram from this blog : chimpansiyum chirikkum ( moorthi chirichathu kettille...?)keep it up
ചിരി ദിനം ജനുവരി 10 അല്ലേ?
ചിരി ദിനം ജനുവരി 10 അല്ലേ?
Post a Comment