Wednesday, May 16, 2007

മത്തായി പറഞ്ഞത്....

ഈ മത്തായിയെക്കുറിച്ച് പല കഥകളും ശത്രുക്കള്‍ അടിച്ചിറക്കിയിട്ടുണ്ട് സാറെ..
പണ്ട് മലയാറ്റൂരില്‍ കുരിശുമുത്താന്‍ പോയ കഥയൊക്കെ അക്കൂട്ടത്തില്‍പ്പെട്ടതാ സാറെ..

മത്തായി കള്ളനാണെന്നാ എല്ലാവരും പറയുന്നെ....
അതിപ്പോ ഒരാവശ്യം വന്നാ ആരായാലും കക്കും ഇല്ലേ സാറേ?
ഇപ്പോ സാറിന്റെ കാര്യം തന്നെ നോക്ക്..ജോലി സമയത്ത് ഇതൊക്കെ കേട്ടിരിക്കുമ്പോ സാറും ഒരു തരത്തില്‍ പറഞ്ഞാല്‍ കക്കുകയല്ലേ സാറേ..?

മത്തായി കള്ളുകുടിയനാണെന്ന പരാതി എല്ലാവര്‍ക്കും ഉണ്ട്..
അതിപ്പോ ആണുങ്ങളായാ ഇത്തിരിയൊക്കെ മോന്തിയെന്നിരിക്കും ഇല്ലേ സാറേ?
സാറു തന്നെ പൂക്കുറ്റിയായി നടക്കുന്നത് മത്തായി എത്ര തവണ കണ്ടിരിക്കുന്നു. അല്ലേ സാറേ?

മത്തായിക്കു മാന്യത കുറവാണെന്നു പറയുന്നവരുടെ എണ്ണവും കുറവല്ല സാറേ..
സാറിനെപ്പോലെ സൂട്ടും കോട്ടും കളസോം ഒക്കെ ഉണ്ടെങ്കില്‍ മത്തായിയെക്കണ്ടാലും മാന്യനാണെന്നു തോന്നില്ലേ സാറേ..?

മത്തായി എപ്പോഴും തെറി പറയുമെന്നൊരു പരാതി പള്ളീലച്ചനുണ്ട്. അതു പിന്നെ തെറി പറയേണ്ടിടത്ത് തെറി തന്നെ പറയണം എന്ന് എം.എന്‍.വിജയന്‍ മാഷ് തന്നെ പറഞ്ഞിട്ടില്ലേ സാറേ? മത്തായിമാര്‍ക്കൊരു നീതി മാഷന്മാര്‍ക്ക് വേറൊരു നീതി. അങ്ങിനെ ഇല്ലല്ലോ സാറേ....?

മത്തായി ഭാര്യയെ തല്ലും. ശരിയാ സാറേ.. ആരെങ്കിലും ആരെയെങ്കിലുമൊക്കെ തല്ലിയില്ലെങ്കില്‍ പിന്നെന്തോന്ന് ദാമ്പത്യം സാറേ........?
മത്തായി ഭാര്യയെ തല്ലുന്നു..സാറിന്റെ ഭാര്യ സാറിനെ തല്ലുന്നു..അത്രയൊക്കെയേ ഉള്ളൂ വ്യത്യാസം. അല്ലേ സാറേ?

മത്തായി മുച്ചീട്ട് കളിക്കും, പള്ളിപ്പറമ്പില്‍ അടിയുണ്ടാക്കും. ശരിയാ സാറെ..അതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ സാറേ..അവളുമാരുടെയൊക്കെ വാക്കുകേട്ട് വീട്ടി ചൊറിയും കുത്തിയിരുന്നാ പിരാന്തായിപ്പോകും സാറേ..
മത്തായിയെ പരിചയപ്പെടുന്നതിനു മുന്‍പുള്ള സാറിന്റെ അവസ്ഥ മത്തായിക്കറിയുന്നതല്ലേ..?

അയ്യോ.....സംസാരിച്ചിരുന്ന് സംസാരിച്ചിരുന്ന് മത്തായി സാറിന്റെ സമയവും കളഞ്ഞു...

അപ്പോ പറഞ്ഞപോലെ..

വൈകീട്ട് ഷാപ്പീ കാണാം...

9 comments:

മൂര്‍ത്തി said...

തന്നെക്കുറിച്ച് അടിച്ചിറക്കപ്പെട്ട കഥകളില്‍ ഖിന്നനായ മത്തായി മനസ്സു തുറക്കുന്നു...

sandoz said...

ആ അവസാനത്തെ വരിയില്‍ മത്തായി...... സാറിനെ മലര്‍ത്തിയടിച്ചു.
അത്രയും നേരം ഒരു ഗ്യാപ്പിട്ടാ താങ്ങിയത്‌......
മത്തായി കലക്കി...
ഇതെന്താ ബ്ലോഗിന്റെ പേര്‌ ഒരു മത്തായി സ്റ്റയിലില്‍.....
രണ്ടെണ്ണം വീശിയാലേ വായിക്കാന്‍ പറ്റോള്ളല്ലോ....

Mr. K# said...

ശരിക്കും മത്താ‍യിയോട് പാവം തോന്നിപ്പോയി.

സാജന്‍| SAJAN said...

അതെ അവസാനത്തെ വരിയാ മൂര്‍ത്തിച്ചേട്ടാ ഇതിന്റെ എല്ലാമെല്ലാം.. ഹോ ആ വരിയില്ലാരുന്നെങ്കില്‍ ഓര്‍ക്കാനേ വയ്യാ..
ഓടോ: ഈ സാന്‍ഡോയുടെ ഒരു കാര്യം തൂണിലും തുരുമ്പിലും നിനക്ക് കള്ളിന്റെ കാര്യമേ ഉള്ളൂ ഗൊചു ഗള്ളന്‍:)

വേണു venu said...

ഹാഹാ...മൂര്‍ത്തി, സാറിനെ മനസ്സിലായി.:)

തറവാടി said...

:)

Harold said...

.... ആരെങ്കിലും ആരെയെങ്കിലുമൊക്കെ തല്ലിയില്ലെങ്കില്‍ പിന്നെന്തോന്ന് ദാമ്പത്യം സാറേ........?
You are still a bachelor, is n't it?

SUNISH THOMAS said...

ഷആപ്പില്‍ കാണാമെന്നേ പറഞ്ഞുള്ളൂ...

എവിടെ എപ്പ?

കരീം മാഷ്‌ said...

വൈകീട്ട് ഷാപ്പീ കാണാം...
ഏയ് ഞാനാ റ്റൈപ്പല്ല.