Saturday, June 23, 2007

Rx ഒരു ഡോക്ടറുടെ ഡയറിയില്‍ നിന്ന്

ഡാക്കിട്ടറുകള്‍ക്കു ടൈം ഇപ്പോത് രൊമ്പ മോസം...പനി പടര്‍ത്താന്‍ കൊതുകുകളും പത്രങ്ങളും മത്സരിച്ചു കടിക്കുകയല്ലേ...

കടവുളേ..കാപ്പാത്തുങ്കോ...

ഈ രോഗികള്‍ക്കൊന്നും വേറേ യാതൊരു പണിയുമില്ലേ? ഡോക്ടര്‍, ഡോക്ടര്‍ എന്നു പറഞ്ഞു മരിക്കാന്‍ നടക്കുകയാണ്. ഇവന്മാരെക്കൊണ്ടു തോറ്റല്ലോ എന്നാലോചിച്ചുകൊണ്ടിരിക്കുന്ന സമയത്തു തന്നെ ഒരുത്തന്‍ കേറി വന്നു..(അലവലാതി)

കൊഴലു ചെവിയില്‍ വെച്ച്, അവനെക്കൊണ്ടു ശ്വാസം വിടീച്ചും ചുമപ്പിച്ചും നോക്കി.

ചുറ്റിക കൊണ്ട് മുട്ടിനിട്ട് തട്ടി നോക്കിയത് ഇത്തിരി സ്ട്രോങ്ങ് ആയിപ്പോയോ എന്നു സംശയം.

അവന്‍ ഒരു കലിപ്പു നോട്ടം നോക്കി..

എന്തു പണ്ടാര അസുഖമാണെന്ന് മനസ്സിലായില്ല

എങ്കിലും അറിയാവുന്ന കുറെ മരുന്നുകള്‍ കാക്ക കോറുന്നതുപോലെ എഴുതിക്കൊടുത്തു..

(ഇനിയെല്ലാം മരുന്നുകടക്കാരന്റെ മിടുക്ക്)

ആപ്പോഴാണ് അവന്റെ ഒടുക്കത്തെ ചോദ്യം...

“ഡാക്കെട്ടറേ..ഞാന്‍ എന്തെങ്കിലും നിര്‍ത്തണോ?”

എന്തു പറയും...?എന്നാലും ചോദിച്ചു..

“വെള്ളമടിക്കുമോ?”

“ഇല്ല ഡോക്ടര്‍”

(പുല്ല്....അതു നിര്‍ത്താന്‍ പറയാന്‍ പറ്റില്ല)

“ബീഡി, സിഗരറ്റ്, മുറുക്കാന്‍, പാന്‍ പരാഗ്?”

“അതുമില്ല ഡാക്കട്ടറേ”

(ഇവനൊക്കെ ഡോക്ടര്‍മാരേയും കൊണ്ടേ പോകൂ)

"ചായ, കാപ്പി, ശീതള പാനീയങ്ങള്‍?”

“ഞാന്‍ അതൊന്നും കൈ കൊണ്ടു തൊടാറില്ല സാറേ”

(നീയൊക്കെ ഡോക്ടര്‍മാരെ ഒരരുക്കാക്കിയേ അടങ്ങൂ..അല്ലേഡേ?”)

“പച്ചവെള്ളം കുടിക്കുമോ?"

“ഉവ്വ് ഡാക്കട്ടറെ..ധാരാളം കുടിക്കും”


(എന്റമ്മേ....രക്ഷപ്പെട്ട്)

“എന്നാ അതു നിര്‍ത്തിക്കോ”

14 comments:

മൂര്‍ത്തി said...

ഒരു അപ്പോത്തിക്കിരിത്തമാശ.. :)

വേണു venu said...

ഹാ ഹാ..മൂര്‍ത്തി ഭായീ...
രസിച്ചു.:)

Harold said...

മൂര്‍ത്തിയേ,
നീ ശൊന്നതു താന്‍ ശരി ഡാ..
ഡാക്കിട്ടറുകള്‍ക്കു ഇപ്പോത് ടൈം രൊമ്പ മോസം...ഇന്ത ജ്വരത്തുക്കു മരുന്തു ഏതും തേവൈ ഇല്ലൈ എന്‍‌റു നാന്‍ മീണ്ടും മീണ്ടും ശൊല്ലി പാത്തേന്‍..അട പാവീ ..അവന്‍ ശൊല്ലിറതു അവന്‍ കിഡ്നി സ്കാന്‍ പണ്ണിത്താന്‍ ആകണം എന്‍‌റു. നാന്‍ എന്ന ശെയ്യ മുടിയും....നീയേ ശൊല്ലു തമ്പീ...

ബഹുവ്രീഹി said...

:))

അബ്ദുല്‍ അലി said...

ha ha ha :))

അശോക്‌ കര്‍ത്ത said...

കൊള്ളാമല്ലൊ ഷമാഷ.ബ്ലൊഗിളും ഇന്ത്യാ ഹെറിറ്റേജും കാണരുത്

അപ്പു said...

:-))

Ambi said...

ഡൊക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നല്ല സമയം തന്നെ..ha ha

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഹ ഹ ഹ മൂര്‍ത്തിജീ, കലക്കി.
പണ്ട്‌ ഇതു പോലെ ഒരു ചോദ്യം കേട്ടിട്ടുണ്ട്‌, ഒരു വ്രതം എടുക്കുമ്പോല്‍ എന്തെങ്കിലും ഒന്ന്‌ നിര്‍ബന്ധമായും ഒഴിവാക്കാണം എന്നു വന്നു എന്തൊഴിവാക്കും എന്നു ച്പ്പ്ദിച്ചപ്പോള്‍ പറഞ്ഞു അത്രെ "അത്ര നിര്‍ബന്ധമാണെങ്കില്‍ 'ലജ്ജ' അങ്ങൊഴിവാക്കിയേക്കാം എന്ന്‌.

ഓ ടൊ. എടോ കര്‍ത്താവേ താന്‍ തന്റെ തനിനിറം പലതവണ കാണീച്ചു കഴിഞ്ഞതാണ്‌,. തന്നെ പോലെ എന്തെങ്കിലും ഉള്ളില്‍ ഉദ്ദേശം വച്ചു കൊണ്ട്‌ പുലമ്പുന്നവര്‍ക്കേ സത്യം കാണുമ്പോല്‍ ഭയം വരൂ. തന്റെ പോസ്റ്റില്‍ എഴുതണ്ട എന്നു വിചാരിച്ചിട്ടു പോലും , സത്‌യത്തിന്റെ ഒരു വശം കണ്ടപ്പോള്‍ അതിന്‌ എനിക്കറിയവുന്ന ഏറ്റവും പ്രമാദമായ ഒരു വസ്തുതയുടെ Reference അടക്കം എഴുതിയതാണ്‌ ഞാന്‍. . നായകളുടെ അടുത്ത്‌ ചങ്ങാത്തം കൂടാന്‍ പോയാല്‍ എങ്ങനിരിക്കും എന്നു പഠിപ്പിച്ചു തന്നതിന്‌ ഒരിക്കല്‍ കൂടി നന്ദി

മൂര്‍ത്തി said...

വേണു, ഹരോള്‍ഡ്, ബഹുവ്രീഹി, അബ്ദുല്‍ അലി, അശോക് കര്‍ത്താ, അംബി, അപ്പു, പണിക്കര്‍ സാര്‍..എല്ലാവര്‍ക്കും നന്ദി...

SUNIL NAIR said...

:)

ശ്രീ said...

അതു രസമായി കേട്ടോ... മാഷെ
:)

Abhilash | അഭിലാഷ് said...

ഹ ഹ.. ഇഷ്ടപ്പെട്ടു. ങും.. രോഗി പുരുഷനായത് കൊണ്ട് ഇത്രയേ ചോദിക്കാന്‍‌ പറ്റിയുള്ളൂ അല്ലേ?. സ്ത്രീയായിരുന്നെങ്കില്‍ അതേ ചോദ്യത്തിന് (“ഡാക്കെട്ടറേ..ഞാന്‍ എന്തെങ്കിലും നിര്‍ത്തണോ?”) പല മറു ചോദ്യവും ചോദിക്കാമായിരുന്നു. ഹും.. (അയ്യോ.. ഞാന്‍‌ ഒന്നും പറഞ്ഞില്ലേ... ഞാന്‍ ഈ നാട്ടുകാരനേയല്ല)

കാന്താരിക്കുട്ടി said...

ഹ ഹ ഹ നന്നാ‍ായി ..നല്ല തമാശ