Wednesday, November 28, 2007

ഹോമിയോപ്പിള്ള,അലോപ്പിള്ള,ആയുരോപ്പിള്ള

ഹോമിയോപ്പിള്ളയും അലോപ്പിള്ളയും ആയുരോപ്പിള്ളയും തമ്മില്‍ തര്‍ക്കമായി.

ആരാണ് ശക്തന്‍?

അലോപ്പിള്ള പറഞ്ഞു

“ എന്റേതു പോലെ ശക്തവും ശാസ്ത്രീയവുമായ മസില്‍ ആര്‍ക്കുണ്ട്? എന്റെ ഓരോ കോശത്തിന്റെയും ശക്തി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ക്ലിനിക്കലി ഫിറ്റ് ആണ് ഞാനെപ്പോഴും. അതുകൊണ്ട് ശക്തന്‍ ഞാന്‍ തന്നെ”

ആയുരോപ്പിള്ള പറഞ്ഞു

“ എന്റെയീ എണ്ണയും തൈലവുമിട്ട് മിനുക്കിയ ബോഡി കണ്ടിട്ടും താനിത് പറയുന്നല്ലോ. ഞാനൊന്നു തന്നാല്‍ താനൊക്കെ വെറും ചൂര്‍ണ്ണം. ക്ഷീരം കുടിച്ച് കുടിച്ച് ബലവാനായ എന്നോടാണ് കളി”

ഹോമിയോപ്പിള്ള പറഞ്ഞു

“ ചേട്ടന്മാരേ.. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പറ്റി കേട്ടിട്ടില്ലേ? എന്റെ ബോഡി മെലിയും തോറും ശക്തി കൂടുന്ന ടൈപ്പാണ്. ഈ കൈവീശലിന്റെ പ്ലാസിബോ എഫക്ട് മതിയല്ലോ നിങ്ങടെയൊക്കെ അവോഗാഡ്രോ നമ്പര്‍ തെറ്റാന്‍.”

ഈ വീരവാദങ്ങള്‍ കേട്ടുകൊണ്ടിരുന്ന ചെക്കന്‍ ഗുനിയന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു...

“ഇവന്മാരിങ്ങനെ എന്നും അടിയായിരിക്കട്ടെ. ..തലമുറകളോളം ഒന്നും പേടിക്കാനില്ല. ജീവിതം എത്ര രസകരം”

19 comments:

മൂര്‍ത്തി said...

ഇതിലെ പിള്ള എന്നത് എട്ടുവീട്ടില്‍ പിള്ളമാരിലെയോ തകഴി ശിവശങ്കരപ്പിള്ളയിലെയോ പിള്ളയല്ല...pills എന്നതിന്റെ തത്തുല്യ മലയാള പദം മാത്രം.

ഹരിശ്രീ (ശ്യാം) said...

നര്‍മ്മം കുറിക്കു കൊള്ളുന്നുണ്ടേ. ഇതൊക്കെ ഏതേലും പിള്ളമാരുടെ തന്തമാര്‍ വായിക്കുന്നുണ്ടോ എന്തോ?

Mr. K# said...

ഈ പ്ലാസിബോ ഇഫക്റ്റ് നമ്മുടെ കളരിയിലുമുണ്ട്. ചൂണ്ടുമര്‍മ്മം എന്നു കേട്ടിട്ടില്ലേ :-)

കൊച്ചുത്രേസ്യ said...

മൂന്നു കൂട്ടര്‍ക്കിട്ടും ഒരുമിച്ചൊന്നു താങ്ങി അല്ലേ..കൊള്ളാം :-)

ദിലീപ് വിശ്വനാഥ് said...

ഇതെല്ലാം കള്ളപ്പിള്ളമാരാ.. ലാടപ്പിള്ള ആണ് ശക്തന്‍.

myexperimentsandme said...

കള്ളമനസ്സില്‍ പിള്ളയില്ലെന്നല്ലേ :)

മതേതര തത്വഫത്‌വ പ്രകാരം ഹോമിയോപൈലി, അലോപൈലി, ആയുരോപൈലി എന്നിവരെപ്പറ്റിയും ഹോമിയോയലി അലോയലി, ആയുരോയലി എന്നിവരെപ്പറ്റിയും കൂടി പറഞ്ഞ് ബാലന്‍സ് തികച്ചില്ലെങ്കില്‍...

:)

സഹയാത്രികന്‍ said...

അത് കലക്കി...
എന്തായാലും ആ ചെക്കന്‍ വന്ന് ബാക്കി മൂന്ന് ചെക്കന്മാര്‍ക്കും ഇട്ട് താങ്ങിലോ...
:)

Sethunath UN said...

ശ‌രിയ്ക്കും ബോധിച്ചു ഈ പരിഹാസം മൂര്‍ത്തി.
കിടു :D

tk sujith said...

അത് കലക്കി!

വേണു venu said...

ഇതു് ചൂണ്ടാണി നര്‍മ്മം തന്നെ.:)

krish | കൃഷ് said...

പൈലി-പിള്ളമാര്‍ തമ്മിലടിക്കട്ടെ, ഡാക്കിട്ടറന്മാര്‍ സമരം ചെയ്യട്ടെ, ചെക്കന്‍‌ഗുനിയകള്‍ നാടുവാഴട്ടെ, രോഗികള്‍ നട്ടം കറങ്ങട്ടെ!

മര്‍മ്മാണി കലക്കി.

Unknown said...
This comment has been removed by the author.
Unknown said...

ബുദ്ധിപൂര്‍വ്വമായ ഈ ചാട്ടവാറടിയോടു് ബോധപൂര്‍വ്വമായ ഇത്തിരി പക്ഷപാതം പ്രകടിപ്പിക്കാതെ വയ്യ. :)

absolute_void(); said...

ഹഹ. കലക്കി. വേണ്ടത് വേണ്ട സമയത്ത് വേണ്ടതുപോലെ. ഗൗരവാലിറ്റി കോര്‍ണര്‍ തന്നെ!

പ്രകൃതിപ്പിള്ളയെ ഈ വഴിയൊന്നും കണ്ടില്ല...

Murali K Menon said...

കൊടു കൈ മൂര്‍ത്തി.... പരസ്പരപൂരകങ്ങളായ കാര്യങ്ങളില്‍ ഞാനോ നീയോ എന്ന ചോദ്യം പാടില്ല അല്ലേ... ഇത് വായിച്ചപ്പോള്‍ ഇംഗ്ലീഷില്‍ ഒരു കോമഡി വായിച്ചതോര്‍മ്മ വന്നു. അത് ഇതാണ്
Even an Asshole Can Become Boss.
എല്ലാ ബോഡി പാര്‍ട്ടുകളും ഞങ്ങളില്ലെങ്കില്‍ ശരീരം ഒന്നുമല്ല എന്ന മട്ടില്‍ പറഞ്ഞപ്പോള്‍ asshole പറഞ്ഞു ഞാനാണ് പ്രധാനപ്പെട്ട സംഭവം എന്ന്. ബ്രെയിന്‍ തൊട്ട് താഴെ വരെയുള്ള എല്ലാ പാര്‍ട്സും ചിരിച്ചു. ദേഷ്യം വന്ന asshole പണിമുടക്കി. ബ്രെയിന്‍ കേടായ് കണ്ണ് തള്ളിയ ശരീരത്തിന്റെ കഥ കണ്ടപ്പോള്‍ ഉണ്ടായ ചൊല്ലാണ് മുകളിലേത്.

ഏ.ആര്‍. നജീം said...

:)

കാനനവാസന്‍ said...

നന്നായി മൂര്‍ത്തിയേട്ടാ... :) ഗൌരവമേറിയ കാര്യങങളെ നര്‍മ്മത്തില്‍പൊതിഞ്ഞ് അവ്തരിപ്പിക്കുന്ന രീതി കൊള്ളാം.
ഞാന്‍ ബൂലോകത്തില്‍ പുതുതാണ് അതുകൊണ്ട് പോസ്റ്റുകളോക്കെ വായിച്ചുവരുന്നതെയുള്ളൂ.
താങ്കള്‍ പറഞഞപോലെ ഞാന്‍ എന്റ്റെ പോസ്റ്റില്‍ ചെയ്തു നോക്കി...സംഗതി സക്സസ്.. നന്ദി.

Pramod.KM said...

വാസ്തവം:)

മുരളീധരന്‍ വി പി said...

മൊത്തത്തില്‍ സംഗതി കലക്കി...
വക്കാമരിഷ്ട പറയുമ്പോലെ, അതു കൂടെ ഒന്ന് ചേര്‍ത്ത് മേമ്പൊടിയിട്ടു വാങ്ങി വെച്ചാല്‍ വീര്യം കൂടും....