Monday, December 24, 2007

സന്യാസി നീ..ഓ.....

രണ്ടു ദിവസത്തിനുള്ളില്‍ പുനര്‍ജനിക്കുമെന്ന് അവകാശപ്പെട്ട് ഛത്തിസ്‌ഗഢില്‍ സന്യാസി ആത്മഹത്യ ചെയ്തു.

റായ്‌ഗഢിലെ ഒരു ക്ഷേത്രത്തിന് മുന്നില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി ഇയാള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

25കാരനായ സന്യാസിക്കെതിരെ പൊലീസ് (കിട്ടിയ ചാന്‍സിന്) കേസ് എടുത്തുവെങ്കിലും മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.

രണ്ടുദിവസത്തിനകം എന്ത് സംഭവിക്കുമെന്ന് അറിയാനാണ് നാട്ടുകാരും സന്യാസിയുടെ അനുയായികളും കാത്തിരിക്കുന്നത്.

ഞാനും അതെ!

(ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത)

24 comments:

മൂര്‍ത്തി said...

രസമുള്ള ഒരു കൊച്ചു വാര്‍ത്ത!

Unknown said...

നാറും.

aneel kumar said...

ഛത്തിസ്‌ഗഢില്‍ ഫ്രീസിങ് പോയിന്റിലും താഴെയൊന്നുമല്ല താപനില എന്നതിനാല്‍ കാത്തിരിക്കുന്നവര്‍ മൂക്കുപൊത്തി ഓടേണ്ടിവരും.

aneel kumar said...

ഹലോ ഏവൂരാന്‍ :) യു റ്റൂ ;)

ഭടന്‍ said...

സുന്ദരം, ലളിതം
..from hamsadhwani.blog.com

സാജന്‍| SAJAN said...

ഏവൂരാന്‍ പറഞ്ഞതിനും അപ്പുറം എന്തെഴുതാന്‍???
ക്രിസ്മസ്സ് ന്യൂ ഇയര്‍ ആശംസകള്‍!

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

ഏ.ആര്‍. നജീം said...

ഹഹാ...എന്താ പറയുക...
മൂര്‍ത്തിക്കും കുടുമ്പത്തിനും ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍..

ഹരിത് said...

72 മണിക്കൂറുകള്‍ കഴിഞ്ഞ് മനോജ് ബഘേലെന്ന പൂജാരിയുടെ മൃതദേഹം തഹസീല്‍ദാരും പോലീസും ചേര്‍ന്നു ഒടുവില്‍ സംസ്കരിച്ചു എന്നു വാര്‍ത്ത.

അനംഗാരി said...

അവനിപ്പോള്‍ കുഴിയില്‍ കയ്യും കാ‍ലും നീട്ടിയിരുന്ന് ഒച്ച വെക്കുന്നുണ്ടാവും.എന്നെ ഒന്ന് തുറന്ന് വിടടേയെന്ന്.എന്നാലും അവനെ മൂടിയത് കഷ്ടമായിപ്പോയി.നാറണമായിരുന്നു!അങ്ങിനെ ജനം മൂക്കുപൊത്തി ഈ ഹിപ്പോക്രസിക്കെതിരെ.....

ഓ:ടോ:അടിച്ച് ഫിറ്റാണ്.ഇനിയെഴുതാന്‍ വയ്യ!ഇനി ഞാന്‍ പുനര്‍ജ്ജനിക്കുന്നത് നാളെ കഴിഞ്ഞാവും:)

ഏറനാടന്‍ said...

പുഴുവരിച്ച് ചീഞ്ഞുനാറും. ആരുമില്ലേ ഒന്നടക്കാന്‍?

പതാലി said...

ക്രിസ്മസ്. പുതുവത്സര ആശംസകള്‍........

മനോജ് കുമാർ വട്ടക്കാട്ട് said...

കടന്നുവരൂ, കടന്നുവരൂ...
ഇന്ത്യയില്‍, ഇന്ത്യയില്‍ മാത്രം കാണാനാവുന്നത്! :)

Sathees Makkoth | Asha Revamma said...

രണ്ട് ദിവസം കഴിയട്ടെ:)

കുറുമാന്‍ said...

അന്ധവിശ്വാസത്തിന്റെ നീരാളിഹസ്തങ്ങളിലേക്ക് ഒരു യുവാവ് കൂടി കഴുത്ത് നല്‍കി........

അവനൊക്കെ അങ്ങനെ വേണം, അല്ല പിന്നെ.

Kaippally said...
This comment has been removed by the author.
Kaippally said...

ഭാരതം ഒരു democratic, secular, pluralistic, രാജ്യമായതിനാല്‍. ഇദ്ദേഹത്തിനെ (സോറി) ഈ മൃത് ദേഹത്തിന്റെ വിശ്വാസ പ്രകാരം പുനര്‍ ജനിക്കാന്‍ അനുവദിക്കേണ്ടതാകുന്നു. ഒരു ഹര്ത്താലിന്റെ സാദ്ധ്യത തീര്‍ശ്ചയായും കാണുന്നുണ്ട്.

Unknown said...

religious mania!!!

ശ്രീവല്ലഭന്‍. said...

പുനര്‍ജനിച്ചു കാണണം. ഇനി ഒരു അഞ്ചു കൊല്ലം കഴിയുമ്പോള്‍ ഒരു കൊച്ചു സന്ന്യാസി ആയി വരും. വേണേല്‍ വിശ്വസിച്ചാല്‍ മതി. :-)
പുതു വത്സരാശംസകള്‍!.

ഓ.ടോ. ഇതെന്നായിരുന്നു? 39 കൊല്ലം മുന്‍പായിരുന്നോ? എങ്കില്‍ എനിക്കും ഒരു സംശയം.

അലി said...

രണ്ടുദിവസത്തിനകം നാട്ടാര് തന്നെ നീക്കിക്കോളും...

പുതുവത്സരാശംസകള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇവനൊക്കെ മരിക്കുന്നതു തന്ന നല്ലത്

ലേഖാവിജയ് said...

ഛത്തീസ് ഗഡിലോ.. ന്റെ ദൈവമേ ഞാനൊന്നുമറിഞ്ഞില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഛത്തീസ്ഗഢെന്നു കേട്ടു വന്നതാ
ഇവനൊക്കെ നേരത്തെ അങ്ങു പോകുന്നതു തന്നാ നല്ലത്‌

അനിയന്‍കുട്ടി | aniyankutti said...

hahah..enthu cheyyaanannee....

by the by..moorthee.. wish u n ur family a very happy and prosperous new year.... :)

with love
aniyankutty