Sunday, March 9, 2008

മരിച്ചാല്‍ കൊന്നുകളയും!

മരണം നിരോധിച്ച ഗ്രാമമെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവന്നേക്കാം.

പക്ഷേ, ഫ്രാന്‍സില്‍ ഇങ്ങനെ ഒരു ഗ്രാമമെങ്കിലുമുണ്ട്.

തെക്കന്‍ ഫ്രാന്‍സിലെ സാര്‍പോറെന്‍സ് ഗ്രാമത്തിലെ മേയറായ Gerard Lalanne ആണ് മരണം നിരോധിച്ച് ഉത്തരവ് ഇറക്കിയത്. മരിച്ചാല്‍ ബന്ധുക്കള്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കും. ഗ്രാമത്തിലെ സെമിത്തേരിയില്‍ സ്ഥലമില്ലാത്തതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.

സാര്‍പോറെന്‍സ് മേയര്‍ എഴുപതുകാരനായ ജെറാര്‍ഡ്‌ ലാലന്‍ തന്റെ പരിധിയിലുള്ള 260 വീട്ടുകാര്‍ക്കാണ് അന്ത്യശാസനം നല്‍കിയത്. സെമിത്തേരിയില്‍ സ്ഥലമില്ലാത്തവരെയും ഗ്രാമത്തില്‍തന്നെ സംസ്കരിക്കണമെന്ന് ആഗ്രഹമുള്ളവരെയും ഗ്രാമാതിത്തിയില്‍ വെച്ച് മരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ് മേയറുടെ പ്രഖ്യാപനം.

“The first dead person to come along, I'll send him to the state's representative“

എന്നാണ് മേയര്‍ ജനത്തെ വെരട്ടിയിരിക്കുന്നത്.

“Offenders will be severely punished“(മരിച്ചാല്‍ കൊന്നുകളയും!)

എന്നുമുണ്ട് വെരട്ട്...

കാശുള്ളവന്‍ ജീവിച്ചാല്‍ മതി എന്നു കേട്ടിരുന്നു...ഇതിപ്പോള്‍.....?

ഗ്രാമത്തിലെ സെമിത്തേരി വികസിപ്പിക്കാനുള്ള നിര്‍ദേശം കോടതി തടഞ്ഞിരുന്നു. മറ്റൊരു ഗ്രാ‍മമായ കഗ്നാക്സിലെ(Cugnaux) മേയര്‍ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു ഉത്തരവിറക്കുകയും തുടര്‍ന്ന് സെമിത്തേരി വികസിപ്പിക്കുവാനുള്ള അനുമതി നേടുകയും ചെയ്തിരുന്നു. ഇതാണത്രെ ഇത്തവണ ലാലന്റെ പ്രചോദനം.

സമാധാനപരമായി ചാവാനും കൊല്ലാനുമൊക്കെ എന്തുമാത്രം ബുദ്ധിമുട്ടേണ്ടി വരുന്നു..

AFP വാര്‍ത്ത ഇവിടെ

[ദേശാഭിമാനി വാര്‍ത്ത അവലംബം]

21 comments:

മൂര്‍ത്തി said...

ഒരു കൌതുക വാര്‍ത്ത....

ഹരിത് said...

നമ്മുടെ കണ്ണൂര്‍ ജില്ലയിലും ഇങ്ങനെ ഒരു ഉത്തരവിറക്കിയാലോ?

Unknown said...

മയോറേ, കൊന്നാ ഞങ്ങളു് മരിച്ചു് കളയൂട്ടാന്നു് പൊതുജനംസ് പറഞ്ഞാ മയോറെന്തൂട്ട്‌ കാട്ടാന്‍?

Radheyan said...

എനിക്ക് ചാണകം മേയറേ, സോറി ചാകണം.

ഒരു “ദേശാഭിമാനി” said...

മനസമാധാനമായിട്ടൊന്നു മരിക്കാനും സാധിക്കാത്തവര്‍- പാവങ്ങള്‍! :)

ചിതല്‍ said...

അടിപൊളി വാര്‍ത്ത..
പാവങ്ങള്‍..
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചാവാനും സ്വൈര്യമില്ലെന്നു പറയുന്നതില്‍ കാര്യമുണ്ടല്ലേ

Inji Pennu said...

ആറടി മണ്ണ് പോലും എടുക്കാനില്ലാത്തിടത്ത് എങ്ങിനെ ജീവിക്കും?

ദിലീപ് വിശ്വനാഥ് said...

പാവം മനുഷ്യര്‍!

Gopan | ഗോപന്‍ said...

രസമായി ഈ വാര്‍ത്ത‍.
:)

യാരിദ്‌|~|Yarid said...

ചുമ്മ നിരോധിക്കട്ടെ മാഷെ, നമുക്കെന്താ‍ ഒരു ചേതം..;)

ഒരു മനസമ്മാനാദാനത്തോടെ മരിക്കാനും സമ്മതിക്കില്ല :(

കുറുമാന്‍ said...

മരിക്കാനും പേടിക്കണമല്ലോ ദൈവമേ...

ഇതെന്തു ന്യായം ഇതെന്തു നീതി പറയൂ പറയൂ മേയറേ

ശ്രീ said...

കൌതുകകരം തന്നെ.
:)

അപ്പു ആദ്യാക്ഷരി said...

ഹ..ഹ.. ഇതുനല്ല തമാശതന്നെ!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

യ്യൊ അപ്പോള്‍ അവിടെ ഉള്ളവരൊക്കെ എന്നാചെയ്യും..?
കടുവയെ പിടിയ്ക്കുന്ന കിടുവയോ..?:o

Suraj said...

തള്ളേ...ചാവാങ്കൂട തമ്മസിക്കൂല്ലാന്ന് തെന്നേ ?
തൊന്തരവുകള്!

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the TV Digital, I hope you enjoy. The address is http://tv-digital-brasil.blogspot.com. A hug.

Unknown said...

തികച്ചും കൌതുകം നിറഞ്ഞത്...
മരിച്ചാല്‍ കൊന്നുകളയും... ഡാ...യ് ഷുട്ടീഡുവേ.....

അരവിന്ദ് നീലേശ്വരം said...

ഇങ്ങനെ മരിക്കാന്‍ കഴിയാതെ ജീവിക്കുന്നതിലും ഭേദം അങ്ങ് ചത്തു കളയുന്നതാ...........

Sunith Somasekharan said...

nalla thamaasakal