Monday, June 9, 2008

അഞ്ജനേയാ....

ഉത്തര്‍പ്രദേശിലെ ഒരു ബിസിനസ് സ്കൂളിന്റെ ചെയര്‍മാനായി ഹനുമാനെ നിയമിച്ചു. കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നാമെങ്കിലും സംഭവം സത്യമാണ്. സാക്ഷാല്‍ ഹനുമാന്‍ തന്നെയാണ് ലഖ്‌നൌവിലെ സര്‍ദാര്‍ ഭഗത് സിങ് കോളേജ് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബിസിനസ് സ്കൂളില്‍ ഹനുമാന്‍ ചെയര്‍മാന് ചന്ദനത്തിരികള്‍ കത്തി നില്‍ക്കുന്ന പ്രത്യേക മുറിയുണ്ട്, ലാപ് ടോപ് കമ്പ്യൂട്ടറുണ്ട്. 4 കസേരകള്‍ ഹനുമാന്റെ ഒഴിഞ്ഞു കിടക്കുന്ന കസേരക്ക് അഭിമുഖമായി എപ്പോഴും ഉണ്ടാകും.

ഹനുമാന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഏതുജോലിയും വിജയകരമാകുമെന്ന വിശ്വാസമാണ് ഇതിനുപിന്നിലെന്ന് സ്കൂള്‍ വൈസ് ചെയര്‍മാന്‍ വിവേക് കാന്‍ഡി പറഞ്ഞു. സ്ഥാപനത്തിനു പറ്റിയ ചെയര്‍മാനു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ ആ മേഖലയിലെ അനവധി പേരുകള്‍ പരിഗണിച്ചെങ്കിലും അവസാനം ഹനുമാനെ ചെയര്‍മാനായി തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തേക്കാള്‍ വലുതായി ആരുണ്ട് എന്ന് ചോദിക്കുന്നു വിവേക് കാന്‍ഡി.

പര്‍വ്വതങ്ങളെ അമ്മാനമാടാന്‍ കഴിവുള്ള ആളാണ് ഹനുമാന്‍ എന്നറിയാമെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് വൈദഗ്ദ്യത്തെപ്പറ്റി പുരാണങ്ങളില്‍ സൂചനയൊന്നുമില്ലെന്ന് അസോസിയേറ്റഡ് പ്രസിന്റെ വാര്‍ത്തയില്‍ പറയുന്നു.

ആഞ്ജനേയാ...കാത്തോള്‍ണേ എന്ന് ഇന്നസെന്റ് ശൈലിയില്‍ പറഞ്ഞുകൊണ്ട് ഇത് പോസ്റ്റുന്നു.

18 comments:

മൂര്‍ത്തി said...

ആഞ്ജനേയാ...കാത്തോള്‍ണേ ....

പാമരന്‍ said...

പ്രധാനമന്ത്രീം പ്രസിഡന്‍റുമൊക്കെയായി ബാലീം സുഗ്രീവനും ഉടനേ വരും :)

ശ്രീവല്ലഭന്‍. said...

കുരങ്ങന്‍മാരെ ട്രെയിന്‍ ചെയ്യുന്ന സ്കൂള്‍ ആണോ അത്?

കുഞ്ഞന്‍ said...

സംഗതി എന്തായാലും കക്കുകയില്ലല്ലൊ..!

ശ്രീ said...

വല്ലഭന്‍ മാഷുടെ സംശയം ന്യായം...
;)

Unknown said...

ഭാരതീയദൈവമായ ഹനുമാന്റെ‍ രണ്ടാമന്‍ മാഷിനു് എന്തിനു് “വൈസ് ചെയര്‍മാന്‍” എന്നൊരു ഇംഗ്ലീഷ് പേരു്? അതിനാല്‍ വൈസ് ചെയര്‍മാന്‍ ശ്രീ ശ്രീ മിസ്റ്റര്‍ മിസ്റ്റര്‍ വിവേക് കാന്‍ഡി അവര്‍കള്‍ അവര്‍കളെ “ഉപാദ്ധ്യക്ഷ ശതോപാദ്ധ്യായ അഞ്ജനാതനയന്‍ വാനരവാലന്‍ വ്യഞ്ജനാസരസ്വതന്‍ ശ്രീ ശ്രീ ഹനുമാന്‍ പ്രജാന്തകാചാര്യസ്വാമിപ്രഭുപദന്‍ ദ്വിതീയന്‍” എന്നു് പുനര്‍നാമകരണം ചെയ്തു് സ്ഥാനാഭിഷേകവും പട്ടാഭിഷേകവും നടത്തി കോണകം ഉടുപ്പിച്ചു് “ഊരാളിപ്പട്ടു്” പുതപ്പിച്ചു് എത്രയുംവേഗം ഭാരതവാനരവത്കരിക്കേണ്ടതാണെന്നു് ലഖ്‌നൌവിലെ സര്‍ദാര്‍ ഭഗത് സിങ് കോളേജ് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്‌മെന്റിലെ (ഒട്ടിക്കല്‍-ഒപ്പിക്കല്‍-സാങ്കേതികത്തിന്റെയും ദുഷ്ഭരണത്തിന്റേയും ആശാന്‍ കളരിയിലെ!) സകലമാന വാനരസമൂഹത്തോടും താണു് വീണു് കേണു് കരഞ്ഞു് കാലും വാലും പിടിച്ചു് നമ്മക്കടെ ഒടേതമ്പുരാനായ ഹനുമാനെപ്രതി വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു, എന്നു് വിധേയന്‍ ഒപ്പു്.

Rajeeve Chelanat said...

അവിശ്വസനീയം...

ബാബുവിന്റെ നിര്‍ദ്ദേശത്തിന് എന്റെ പൂര്‍ണ്ണപിന്തുണ.

വിവേക് കാന്‍ഡിയെക്കുറിച്ച് കേട്ടിരുന്നെങ്കില്‍, ഇന്ത്യയിലെ എല്ലാ വാനരന്മാരും അപമാനഭാരത്താല്‍ ‘സേതുസമുദ്രത്തില്‍‘ ചാടി ജീവനൊടുക്കിയേനേ.

അഭിവാദ്യങ്ങളോടെ

ബൈജു (Baiju) said...

ഇതൊരു പുതിയ അറിവാണ്‌... :)

ആഞ്‌ജനേയാ അങ്ങേയ്ക്കിതു ജോലിക്കയറ്റമോ അതോ?:)

-ബൈജു

ഗുരുജി said...

ഇതു കാലം കലിയാണ്‌. ഇനി എന്തെല്ലാം കേക്കാന്‍ കിടക്കുന്നു? ..... ദ്വാപരനാളില്‍ യാദവര്‍ ദര്‍ഭ പിഴുതടിച്ചിരുന്നെങ്കില്‍ കലിയില്‍ വാനരന്‍മാര്‍ എന്തെല്ലാം കാണിക്കാനിരിക്കുന്നു......സി. കെ. ബാബുവിന്റെ കമന്റ് ഇഷ്ടായി....വളരെ ഇഷ്ടായി...

Kaithamullu said...

ആഞ്ജനേയാ....
ഇങ്ങനേയുമോ ആരാധന?

ഹരിത് said...

അങ്ങനെ കളിയാക്കാനൊന്നും ഇല്ല. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ തിരുവിതാങ്കൂറെന്ന രാജ്യം പണ്ട് മാര്‍ത്താണ്ഡവര്‍മ്മ എന്നൊരാള്‍ തിരോന്തരം പപ്പനാവനു അടിയറവച്ച് പത്മനാഭ ദാസനായി രാജ്യം ഭരിച്ചതോ? ഒറിജിനല്‍ രാജാവു പത്മനാഭസ്വാമികള്‍. വര്‍മ്മ വെറും സെര്‍വന്‍റ്. പിന്നെയാണു ഈ ഡൂക്കിലി കോളേജ്!!!!സീ പ്പി രാമസ്വാമി ദിവാന്‍, മൂക്കു ചെത്തിപ്പോകുന്നതിനു മുന്‍പ്,
ഇന്‍ഡ്യാ മഹാരാജ്യത്തില്‍ ചേരാതെ ഇന്‍ഡിപ്പെന്‍ഡന്‍റായി നില്‍ക്കാന്‍ തിരുവിതാംകൂറിന്‍റെ ഒര്‍ജിനല്‍ മഹാരാജാവു പത്മനാഭസ്വാമി സ്വപ്നത്തില്‍ വന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നു സര്‍ദാര്‍ പട്ടേലിനു കത്തെഴുതിയെന്നു കേട്ടിട്ടുണ്ട്.പട്ടേലാരാ മോന്‍? അതേ പത്മനാഭന്‍ തന്നെ അങ്ങേരുടെ സ്വപ്നത്തിലും വന്നു “ഇന്‍ഡ്യയില്‍ ചേര്‍ക്കണേ, ഇന്‍ഡ്യയില്‍ ചേര്‍ക്കണേ“ എന്നു ഇന്നസെന്‍റു സ്റ്റൈലില്‍ പറഞ്ഞെന്നു തിരിച്ചു ദിവാനു മറുപടിയും കൊടുത്തത്രേ!!!!!ലക്നൌക്കാരന്‍ ചെയ്താല്‍ അതു തമാശ, കേരളത്തുകാര്‍ക്കു എന്തും ആകാമല്ലോ.
സ്വാമീ പപ്പനാവാ, രക്ഷിക്കണേ.

ശ്രീവല്ലഭന്‍. said...

ഇവിടെ നോക്കൂ....കളിയാക്കണ്ട :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നാലും ഇതിത്തിരി കടന്നുപോയല്ലൊ

മൂര്‍ത്തി said...

പാമരന്‍, കുഞ്ഞന്‍, ശ്രീവല്ലഭന്‍, സി.കെ.ബാബു, ശ്രീ,രാജീവ്, ബൈജു,രഘുവംശി, കൈതമുള്ള്, ഹരിത് , പ്രിയ എല്ലാവര്‍ക്കും നന്ദി..

പോയിന്റുകള്‍ നോട്ടഡ്...ലിങ്കും രസിച്ചു.

അനിയന്‍കുട്ടി | aniyankutti said...

ഹഹ... അതൊക്കെ കണ്ട് ചിരിക്കാനല്ലാതെ എന്തു ചെയ്യാന്‍! മൂര്‍ത്തേ, നാടു വികസിക്കുന്തോറും, വിദ്യാഭ്യാസനിലവാരം കൂടുന്തോറും, നമ്മള്‍ പിന്നോട്ടാണോ പോണേ? ഏ?... കഷ്ടം മാഷേ, കഷ്ടം!


ഓ.ടോ. ഉള്‍ക്കാഴ്ചകളില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അരിശം മൂത്ത് ഇട്ടതാ.
http://ulkkaazhchakal.blogspot.com/2008/07/blog-post.html

Kalidas Pavithran said...

ആഞ്ജനേയാ ശക്തി തരൂ

Anil cheleri kumaran said...

ആഞ്ജനേയന്‍ നമ്മുടെ ഒബാമയുടെ കൈയ്യിലുമുണ്ട്..

പാതാള ഭൈരവന്‍ said...

സംഗതി കലക്കി.........