Thursday, November 26, 2009

ഛര്‍ദ്ദിലില്‍ ദുരൂഹത

പിണറായി വിജയന്റെ ഛര്‍ദ്ദിലില്‍ ദുരൂഹത

കൊല്ലം: സഖാവ് പിണറായി വിജയനു കൊല്ലം സോപാനം ആഡിറ്റോറിയത്തിലെ പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായെന്ന വാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. അദ്ദേഹം ഛര്‍ദ്ദിച്ചു എന്ന വാര്‍ത്തയും വിശ്വസനീയമല്ലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആ സമ്മേളനത്തിനു വരുന്നതിനു മുന്‍പ് റെസ്റ്റ് ഹൌസില്‍ വെച്ചും തലചുറ്റലും അസ്വാസ്ഥ്യവും ഉണ്ടായെന്ന അവകാശവാദവും ഛര്‍ദ്ദിലിനു ശക്തി പകരാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഛര്‍ദ്ദില്‍ യഥാര്‍ത്ഥമാണെങ്കില്‍ അതിനു തെളിവെവിടെ എന്ന ചോദ്യത്തിനു മുന്നില്‍ പിണറായി വിജയന്‍ പതറുന്നതായും പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ‘സംഭവ’ത്തിനു ശേഷം അദ്ദേഹത്തിനു 12 മിനിറ്റ് പ്രസംഗം തുടരാനായി എന്നതു തന്നെ ഇതൊരു നാടകമായിരുന്നു എന്ന സംശയത്തെ ബലപ്പെടുത്തിയിട്ടുണ്ട്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അസുഖവും അസ്വാസ്ഥ്യവും വരൂ എന്ന പ്രചരണത്തെ പൊളിക്കുന്നതിനുള്ള ഗൂഢശ്രമമായി മാത്രമെ ഇപ്പോഴത്തെ നാടകത്തെ കാണാനാവൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങളുടെ കണക്ക് പ്രകാരം ഡിംസംബര്‍ 30നോടനുബന്ധിച്ച ദിവസങ്ങളില്‍ മാത്രമേ പിണറായി വിജയനു അസ്വാസ്ഥ്യം അനുഭവപ്പെടാമായിരുന്നുള്ളൂ. ആ കണക്ക് തെറ്റാണെന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിലെ അനാരോഗ്യപരത ജനങ്ങള്‍ തിരിച്ചറിയുമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഈ അഭിനയത്തിനു കനത്ത ശിക്ഷ തന്നെ ജനങ്ങളില്‍ നിന്നും ലഭിക്കുമെന്നും പ്രതിപക്ഷത്തിനിടയിലും അഭിപ്രായമുണ്ട്. എ.കെ.ജിയോ ഇ.എം.എസ്സോ അഴീക്കോടന്‍ രാഘവനോ ഒരിക്കലും ഇത്തരത്തില്‍ ഛര്‍ദ്ദിച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍, സി.പി.എം എത്തിപ്പെട്ടിരിക്കുന്ന പതനത്തിന്റെ അഴം വ്യക്തമാകുമെന്ന് പാര്‍ട്ടിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ചില മുന്‍ കമ്യൂണിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത് ഈ തെറ്റുതിരുത്തലിന്റെ ഘട്ടത്തിലെങ്കിലും സി.പി.എം ശ്രദ്ധിക്കുമോ? ഇനിയുള്ള ദിവസങ്ങളില്‍ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്.

മ പത്രങ്ങളില്‍ കണ്ടേക്കാവുന്ന ഒരു വാര്‍ത്ത

15 comments:

മൂര്‍ത്തി said...

ബ്രേക്കിംഗ് ന്യൂസ്..:)

Radheyan said...

“എ.കെ.ജിയോ ഇ.എം.എസ്സോ അഴീക്കോടന്‍ രാഘവനോ ഒരിക്കലും ഇത്തരത്തില്‍ ഛര്‍ദ്ദിച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍, സി.പി.എം എത്തിപ്പെട്ടിരിക്കുന്ന പതനത്തിന്റെ അഴം വ്യക്തമാകുമെന്ന് പാര്‍ട്ടിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ചില മുന്‍ കമ്യൂണിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത് ഈ തെറ്റുതിരുത്തലിന്റെ ഘട്ടത്തിലെങ്കിലും സി.പി.എം ശ്രദ്ധിക്കുമോ? ഇനിയുള്ള ദിവസങ്ങളില്‍ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്.”

ഇപ്പോള്‍ ചര്‍ദ്ദിക്കാന്‍ ഇയാള്‍ക്കെന്ത ഗര്‍ഭമുണ്ടോ എന്ന് ചോദിക്കാഞ്ഞാല്‍ ഭാഗ്യം

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായിക്ക് ഗര്‍ഭമാണ്‌ എന്ന് മുന്‍ കമ്യൂണിസ്റ്റുകള്‍ പറഞ്ഞാല്‍ അതും വാര്‍ത്തയാകും. കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി അവര്‍ക്ക് നല്ല ഗ്രാഹ്യമാണല്ലോ. പിണറായിപ്പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് ഗര്‍ഭമുണ്ടാകുമെന്ന് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ഉദ്ധരണികള്‍ ഉപയോഗിച്ച് സ്ഥാപിക്കുകയും ചെയ്യും

വാരിക്കുന്തം said...

ഡിസംബര്‍ 30 ന്റെ മുന്നോടിയാണോ ഈ ഛര്‍ദ്ദില്‍ !!

ശ്യാം ബാലകൃഷ്ണന്‍ said...

എന്റെ ചില ചിന്തകള്‍...

പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...

ഭൂതത്താന്‍ said...

പിണറായി ചര്ദ്ധിക്കുന്ന ഫോട്ടോ ദേശാഭിമാനിയില്‍ കൊടുക്കണം അപ്പോള്‍ പ്രശ്നം തീരുമല്ലോ ..അല്ല ഈ ചര്ദ്ധിയും തലചുറ്റലും സാധാരണ മനുഷ്യര്‍ക്കെല്ലവര്‍ക്കും ഉണ്ടാകും എന്നാണ് എന്റെ ധാരണ ..ഇനി പിണറായി മനുഷ്യന്‍ അല്ലാന്നുണ്ടോ ?

ബീഫ് ഫ്രൈ||b33f fry said...

പിണറായി വിജയന് ഗര്‍ഭമുണ്ടെന്നും ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ശര്‍ദ്ദിലിന്റേ ഫോട്ടോ ദേശാഭിമാനിയില്‍ ഇടണം.

Unknown said...

ഛർദ്ദി മാത്രമായിരുന്നോ അതോ ഒഴിച്ചിലും ഉണ്ടായിരുന്നോ, ഒഴിച്ചിൽ വെറും ഒഴിച്ചിൽ ആയിരുന്നോ അതോ എറിഞ്ഞു് തൂറ്റൽ ആയിരുന്നോ, തൂറ്റിയതിൽ രക്തമുണ്ടായിരുന്നോ, തൂറ്റിയതിന്റെ നിറം മണം രുചി മുതലായവയിലെ ഭൗതികത വേണ്ടത്ര വൈരുദ്ധ്യാത്മകമായിരുന്നോ മുതലായ ഒരുപാടു് സങ്കീർണ്ണതകൾ വിശദമായ പരിശോധനക്കു് വിധേയമാക്കതുണ്ടെന്നതിനാൽ ഇക്കാര്യം CBI അല്ല, മാധ്യമങ്ങൾ നേരിട്ടാണു് അന്വേഷിക്കേണ്ടതെന്ന എന്റെ അഭിപ്രായവോട്ടു് ഞാൻ ഇവിടെ ശക്തിമത്തായി രേഖപ്പെടുത്തുന്നു. സാധാരണഗതിയിൽ ഏതു് രക്താതിസാരത്തിന്റേയും അടിസ്ഥാനകാരണം LDF-ലും UDF-ലുമാണു് സ്ഥിതി ചെയ്യുന്നതെന്നതിനാൽ അതുകളുടെ അമരത്തു് കഴുക്കോലും പിടിച്ചിരിക്കുന്ന സകല നേതാക്കളേയും 'മാർക്കോ' അനാലിസിസിനു് വിധേയമാക്കേണ്ടതുമാണു്.

പ്രശ്നം ഒറ്റയടിക്കു് പരിഹരിക്കാൻ ഇതിലൊക്കെ എളുപ്പം തമിഴ്‌നാട്ടിൽ നിന്നും എത്ര വലിച്ചാലും പൊട്ടാത്ത നല്ല 'മൂരിക്കയർ' വാങ്ങി എല്ലാ കേരളീയനും സൗജന്യമായി നൽകുന്നതാണു് - തൂങ്ങിച്ചാവാൻ! കാർൾ മാർക്സ്‌ വിഭാവനം ചെയ്തതുപോലെ എല്ലാ പ്രശ്നങ്ങളും അതോടെ, ചുരുങ്ങിയപക്ഷം കേരളത്തിലെങ്കിലും, "wither away" ആവും!

Calvin H said...

പിണറായി ആയത് കൊണ്ടല്ലേ എല്ലാവരും സംശയിക്കുന്നത്. നായനാരോ ഈയെമ്മെസ്സോ ആയിരുന്നെങ്കിൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ? ഹെൻസ് പ്രൂവ്‌ഡ് പിണറായി ഈസ് ഗിൽറ്റി...

മുക്കുവന്‍ said...

ആ പറഞ്ഞത് കാര്യം. ഫ്ലൂയിഡ് ഇമ്പാലൻസ്...

പൂക്കുറ്റി പോലെ വീശിയാൽ അല്പം വെള്ളം കുടിക്കണം :)

വാരിക്കുന്തം said...

മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഉറവിടം പിടി കിട്ടി. ഇതു പോലെയുള്ള ചിലരാണല്ലേ വാര്‍ഥകള്‍ ഉണ്ടാക്കീ വിതരനം ചെയ്യുന്നത്. സിന്‍ഡിക്കേറ്റ്ലെ അംഗങ്ങളൊക്കെ കേമന്മാരാണല്ലോ

Unknown said...

"യഥാര്‍ത്ഥ" കംമ്യൂണിസ്റ്റ് എം.വി രാഘവന്‍ "യതാര്‍ത്ത" കംമൂനി വാരിക ജനശക്തിയില്‍(പുതിയ ലക്കം)പറയുന്നതും ഇതു പോലെ ഒക്കെ തന്നെ .. തന്നെ...

എന്തോ ദുരൂഹത ഉണ്ട്.(ഓരോ ഗതികേട് നോക്കണേ എം.വി രാഹവനും എത്തി ആ പൂമുഖത്ത് ).ആ ശര്ദി വാരി ഭക്ഷിക്കാന്‍ കൊറേ കൊഞ്ഞാണന്‍ മുക്കിയ ധാരാ മാഫ്യങ്ങളും.

ശ്രീ said...

:)

Rajeeve Chelanat said...

അഥവാ, ഇനി ആ ഛര്‍ദ്ദി ശരിക്കുള്ളതാണെന്നുതന്നെ വെക്കുക. അപ്പോഴും എന്താണ് വ്യക്തമാകുന്നത്? ദഹിക്കാതെ കിടക്കുന്ന എന്തോ ഒന്ന് പിണറായിയുടെ ഉള്ളില്‍ ഉണ്ടെന്നല്ലേ? ലാവലിനെക്കുറിച്ച് താനും പാര്‍ട്ടിയും നിരന്തരമായി പ്രചരിപ്പിച്ചികൊണ്ടിരിക്കുന്ന കള്ളങ്ങളായിക്കൂടേ അത്? അല്ലെന്ന് ആര്‍ക്ക് ഉറപ്പിച്ചുപറയാനാകും?