സത്യമേവ ജയതേ! അങ്ങ് അഹിംസ എന്നു പറഞ്ഞു; പക്ഷെ ഞങ്ങള്‍ ‘അ’ കേട്ടില്ല സത്യാന്വേഷണം സത്യാഗ്രഹം എന്നൊക്കെ അങ്ങ് പറഞ്ഞപ്പോള്‍ നിരാഹാരം എന്നു പറഞ്ഞുവല്ലേ? നീരാഹാരം എന്നു കേട്ടപ്പോള്‍ സന്തോഷമായി. ലളിതജീവിതം, സ്ത്രീപൂജ എന്നൊക്കെ പറയാന്‍ ആരു പറഞ്ഞു? “ എന്റെ ജീവിതമാണ് എന്റെ സന്ദേശം അല്ലേ?” കാലത്തിന്റെ കൈയില്‍നിന്ന് ചെപ്പക്കുറ്റിക്ക് ഒരെണ്ണം കിട്ടിയപ്പോള്‍ പണ്ട് കേള്‍ക്കാതെ പോയ ആ ‘അ’ ഇപ്പോഴാണ് കേട്ടത്.
അങ്ങ് പറഞ്ഞതൊന്ന്; ഞങ്ങള്‍ കേട്ടത് മറ്റൊന്ന്.
(ഞങ്ങളുടെ കേള്‍വിക്കെന്തോ പ്രശ്നമുണ്ടായിരുന്നുവോ?)
അങ്ങയെത്തന്നെ തട്ടിയത് അതുകൊണ്ടാണ്. സോറി.
ഞങ്ങള്‍ കേട്ടത് സദ്യ എന്നായിപ്പോയി. തീറ്റ വിട്ടു കളിക്കാത്തത് അതുകൊണ്ടാണ്.
ഒരേ വെള്ളമടി അതുകൊണ്ടാണ് മഹാത്മാവേ!
ലളിത, സ്ത്രീ ഇതു മാത്രമേ ഞങ്ങള്‍ കേട്ടുള്ളൂ.
എസ്.എം.എസ്, ഇമെയില്‍ സന്ദേശങ്ങളിലാണ് ഇപ്പോള്‍ ജീവിതം ഗുരുവേ!
കേള്‍വി ശരിയായപോലെ.
അസത്യമേവ ജയതേ!
Wednesday, May 30, 2007
(അ)കുമ്പസാരം
Subscribe to:
Post Comments (Atom)
8 comments:
സത്യമേവ ജയതേ!മഹാത്മാവേ ഞങ്ങളോടു പൊറുക്കേണമേ!അങ്ങ് പറഞ്ഞതൊന്ന്; ഞങ്ങള്‍ കേട്ടത് മറ്റൊന്ന്.അങ്ങ് അഹിംസ എന്നു പറഞ്ഞു; പക്ഷെ ഞങ്ങള്‍ ‘അ’ കേട്ടില്ല.അങ്ങയെത്തന്നെ തട്ടിയത് അതുകൊണ്ടാണ്.
കുമ്പസാരത്തിന്റെ ഒരു മൂഡില്‍ ചമച്ചത്....
ന്നാലും എന്‍റെ മൂര്‍ത്തിസാറേ,
സത്യമൊക്കെ ഇങ്ങനെ വിളിച്ചു പറയാമോ?
നര്‍മം എന്ന ലേബലിനു പകരം സത്യം എന്ന ലേബലിലല്ലായിരുന്നോ ഇതു പോസ്റ്റേണ്ടിയിരുന്നത്??
നന്നായി എഴുതിയിരിക്കുന്നു.
മൂര്‍ത്തി....
നന്നായിരിക്കുന്നു.... നല്ല ചിന്തകള്‍ തന്നേ!
ഇതാരെക്കുറിച്ചാ ആ അഞ്ഞൂറിന്റെ നോട്ടിലുള്ള കാര്‍ന്നോരെകുറിച്ചാ? (കട: മുന്നാഭായ് MBBS)
മൂര്‍ത്തി....
കുമ്പസാരത്തിന്റെ പേരില്‍ ഒരു ന്യായീകരണം അല്ലേ?
“മഹാത്മാവേ ഞങ്ങളോടു പൊറുക്കേണമേ!
ലളിതജീവിതം, സ്ത്രീപൂജ എന്നൊക്കെ പറയാന്‍ ആരു പറഞ്ഞു?
ലളിത, സ്ത്രീ ഇതു മാത്രമേ ഞങ്ങള്‍ കേട്ടുള്ളൂ.“
നന്നായിരിക്കുന്നു.വളരെ സൂക്ഷ്മവും തീഷ്ണവുമായ നിരീക്ഷണം...
പ്രിയ പുള്ളീയേ,
ജനറല്‍ നോളേജ് വളരെ മോശം അല്ലേ?.പത്തിന്റേം ഇരുപതിന്റേം അന്‍പതിന്റേം നൂറിന്റേം അഞ്ഞൂറിന്റേം ആയിരത്തിന്റേം നോട്ടില്‍ ഈ കാര്‍ന്നോര്‍ ഉള്ളതു ശ്രദ്ധിച്ചിട്ടില്ലേ?
സുനീഷ്,കുതിരവട്ടന്‍,ശ്രീ, പുള്ളീ, ഹരോള്‍ഡ്,നന്ദി...വായിച്ച എല്ലാവര്‍ക്കും ന്നന്ദി..
രണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവും 4 നന്മനിറഞ്ഞ മറിയവും ചൊല്ലി ഒരു ഒപ്പീസും നടത്തിക്കോ പരിഹാരമായിട്ട്.
ഓ ഫാദര്‍ ഫെര്‍ണാണ്ടസ് :)
Post a Comment