Sunday, September 16, 2007

വാര്‍ത്തമാനകാലം

"പറയൂ, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?"

"ഇവിടെ ഒന്നും സംഭവിക്കുന്നില്ല"

"അങ്ങിനെ അവിടെ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ശരിയാവില്ലല്ലോ"

"ഒന്നും സംഭവിക്കാതെ എന്തെങ്കിലും സംഭവിച്ചു എന്നു പറയാന്‍ പറ്റുമോ?"

"ഒന്നും സംഭവിച്ചില്ല എന്നു പറഞ്ഞല്ലോ... ഒന്നും സംഭവിക്കാത്ത ആ സംഭവത്തെക്കുറിച്ച് പറയൂ"

"ഇവിടെ ഒന്നും സംഭവിച്ചില്ല. സംഭവിക്കുന്നതു മുഴുവന്‍ അപ്പുറത്താണ് എന്നാണ് കേള്‍ക്കുന്നത്"

"അതു പറ്റില്ല. അവിടെ എന്തെങ്കിലും സംഭവിക്കണം. എന്നാലെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ"

"എന്നാല്‍ അല്പം മുന്‍പ് ഇവിടെ സൂര്യന്‍ പടിഞ്ഞാറ്‌ അസ്തമിച്ചു"

"അതേയോ? എങ്ങിനെയാണത് സംഭവിച്ചത്? ഈ സൂര്യന്‍ ഏത് തരക്കാരനാണ് എന്നതിനു വല്ല സൂചനയും ഉണ്ടോ?"

"അദ്ദേഹം ഇങ്ങനെ കടലിലേക്കിറങ്ങിപ്പോവുകയായിരുന്നു. പൊതുവേ ഒരു ചൂടനാണ് സൂര്യന്‍. പിന്നെ ഇപ്പോ ഇതാ ഇവിടെത്തന്നെ ചന്ദ്രന്‍ ഉദിച്ചിട്ടുണ്ട്. ആള്‍ ഒരു തണുപ്പനാണ് എന്നാണ് അദ്ദേഹത്തോടടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്."

"വിവരങ്ങള്‍ക്ക് വളരെയധികം നന്ദി...സൂര്യന്‍ പടിഞ്ഞാറസ്തമിച്ചു എന്നാണ് ഇപ്പോള്‍ കിട്ടിയ വിവരം. അസ്തമിച്ചത് പടിഞ്ഞാറാണെങ്കിലും, നാളെ സൂര്യന്‍ കിഴക്ക് മാത്രമേ ഉദിക്കുകയുള്ളൂ എന്ന് അവിടത്തെത്തന്നെ മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട് എന്നതും നാം കാണാതിരുന്നുകൂടാ. ഇത് അവിടെ കൃത്യമായും രണ്ട് വ്യത്യസ്ത ചിന്താഗതികള്‍ ഉണ്ട് എന്നതിനു വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അതു പോലെ സൂര്യന്‍ അസ്തമിച്ച സമയത്ത് തന്നെ അവിടെ ചന്ദ്രന്‍ ഉദിച്ചത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്‌ എന്നതിനൊരു തെളിവാണ്."

"ഇപ്പോള്‍ ഒരു ധൂമകേതു കൂടി വീഴുന്നത് കാണുന്നു..എല്ലാവരുടേയും ശ്രദ്ധ അതിലാണ്."

“വളരെ വളരെയധികം നന്ദി....കൂടുതല്‍ വിവരങ്ങള്‍ക്കായി പിന്നീട് ബന്ധപ്പെടാം. സൂര്യനെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും ഇപ്പോള്‍ കടന്നുപോയ ആ ധൂമകേതുവിനെക്കുറിച്ചും സംസാരിക്കുവാന്‍ അവിടെ നിന്ന് നാടുകടത്തപ്പെട്ട രണ്ട് നക്ഷത്രങ്ങള്‍ നമ്മോടൊപ്പമുണ്ട്..അവരോട് സംസാരിക്കുന്നതിനു മുന്‍പ് ചെറിയൊരു ഇടവേള."

18 comments:

മൂര്‍ത്തി said...

തികച്ചും നിഷ്കളങ്കമായ ഒരു പോസ്റ്റ്. :)

ഉപാസന || Upasana said...

ധൂമകേതു വീഴാന്‍ സാധ്യത ഇല്ല.
അണ്ണന്‍ രജനി അതൊക്കെ അടിച്ച് പറപ്പിക്കും പിന്നല്ലെ..?
:)
ഉപാസന

ഓ. ടോ: വല്ല്യ തരക്കേടില്ല.

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

അപ്പൊ, ഈ സൂര്യനും ചന്ദ്രനും ഏതു നാട്ടുകാരാ?

കൊള്ളാം..

വിഷ്ണു പ്രസാദ് said...

ഇത് കിടിലനായി...:)

ശ്രീഹരി::Sreehari said...

:) kollam

Satheesh said...

ഈ അടുത്ത കാലത്തായി വായിച്ചതില്‍ ഏറ്റവൌം മഹത്തായ ഒരു ഉത്തരാധുനികന്‍ പോസ്റ്റ്!!! :))
കിടിലന്‍!

Unknown said...

സംഭവാമി യുഗേ യുഗേ!

Sethunath UN said...

മൂ‌ര്‍ത്തേ,
ഇല്ലാത്ത വാ‌ര്‍ത്ത ഉണ്ടാക്കിയെടുക്കുന്നതും പത്ര ധ‌ര്‍മ്മ‌ം.പത്രക്കാരന്റെ/ചാനലുകാരന്റെ വയറ്റുപ്പിഴപ്പ്. "Making themselves busy". ജോലി കുറവുള്ള സമയത്ത് മേലധികാരിയെ കാണിക്കാന്‍ ഞാനുമീ അഭ്യാസം കാണിയ്ക്കാറില്ലേ എന്നാലോചിച്ചു.
കൊള്ളാം. ന‌ന്നായിരിക്കുന്നു :)

ശ്രീ said...

എന്നിട്ട് സൂര്യനും ചന്ദ്രനും ഇപ്പഴും അവിടൊക്കെ തന്നെ ഉണ്ടോ?
“വാര്‍‌ത്ത”മാനകാലം നന്നായി.
:)

Murali K Menon said...

അപ്പോ അപ്പൂ ഇപ്പോ അവടെ ഉദിച്ചിരിക്കുന്നത് ചന്ദ്രനോ സൂര്യനോ, ഇടവേള വരുന്നതിനു മുമ്പ് പെട്ടെന്ന് പറ:
“അയ്യോ ഞാനീ നാട്ടുകാരനല്ലേ”

ഇഷ്ടായി.

ശാലിനി said...

ഇതു നന്നായി. ഈ ദിവസങ്ങളില്‍ വിവിധ ചാനലുകളുടെ ന്യൂസ് അവര്‍ കണ്ടതിന്റെ പ്രശ്നമാണല്ലേ !

അപ്പു ആദ്യാക്ഷരി said...

മൂര്‍ത്തീ, ആ ചാനലുകാരും കഴിഞ്ഞുപൊയ്ക്കോട്ടേ. വയ്റ്റുപ്പിഴപ്പല്ലേ!

മൂര്‍ത്തി said...

എന്റെ ഉപാസന,കുഞ്ഞന്‍, വിഷ്ണുപ്രസാദ്, ശ്രീഹരി,സതീഷ്, മുടിയനായ പുത്രന്‍, നിഷ്കളങ്കന്‍, ശ്രീ, മുരളിമേനോന്‍,ശാലിനി, അപ്പു..

നന്ദി...വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..

Anonymous said...

ലാവ്ലിന്‍: സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂശാന്‍ സി.പി.എം. ശ്രമം

കോട്ടയം: എസ്.എന്‍.സി ലാവ്ലിന്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂശാന്‍ സി.പി.എം. ശ്രമം. സി.ബി.ഐ ആവശ്യപ്രകാരം ഇന്റര്‍പോള്‍ തേടുന്ന ഇടനിലക്കാരന്‍ ദിലീപ് രാഹുലനെയാണ് കുറ്റവിമുക്തനാക്കാന്‍ സി.പി.എം. ശ്രമം ആരംഭിച്ചത്.

ദിലീപ് രാഹുലന്‍ ലാവ്ലിന്‍ കമ്പനിയുടെ പ്രതിനിധി ആണെന്നും യു.ഡി.എഫ്. ഭരണകാലത്താണ് ദിലീപ് രാഹുലന്‍ വിവിധ കരാറുകളില്‍ ഒപ്പിട്ടതെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി പത്രമായ ദേശാഭിമാനി രംഗത്തെത്തിക്കഴിഞ്ഞു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ലാവ്ലിന്‍ കമ്പനിക്കു നല്‍കുകയും പകരം മലബാര്‍ കാന്‍സര്‍ ആശുപത്രിക്ക് ധനസഹായം ഉറപ്പാക്കുകയും ചെയ്തത് ലാവ്ലിന്റെ ഇന്ത്യന്‍ പ്രതിനിധികളും മലയാളികളുമായ ദിലീപ് രാഹുലനും എം.എ.നാസറും സംസ്ഥാന വൈദ്യുതിവകുപ്പ് ഭരണനേതൃത്വത്തില്‍ നടത്തിയ സമ്മര്‍ദ്ദഫലമാണെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.
ഇടപാടു സമയത്ത് ദിലീപ് രാഹുലന്‍ ലാവ്ലിന്‍ കമ്പനിയുടെ പവര്‍ ഡവലപ്മെന്റ് ഡിവിഷനില്‍ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടറും സഹായി നാസര്‍ ബിസിനസ് എക്സിക്യൂട്ടീവും ആയിരുന്നു. ആദ്യം കേസ് അന്വേഷിച്ച കേരള പോലീസിലെ വിജിലന്‍സ് വിഭാഗം ഈ രണ്ടുപേരെ ബോധപൂര്‍വം കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തി.

വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെയും സംഘത്തെയും 1996 ഒക്ടോബര്‍ 12 ന് കരാര്‍ നേടിയെടുക്കാന്‍ കാനഡായ്ക്കു കൊണ്ടുപോയതുമുതല്‍ 2001 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഏല്‍ക്കുംവരെ ഇടപാട് സംബന്ധിച്ച് നടന്ന എല്ലാ സുപ്രധാന ചര്‍ച്ചകളിലും പങ്കെടുക്കുകയും ഒപ്പുവയ്ക്കുകയും ചെയ്തത് ദിലീപ് രാഹുലനാണ്.

പദ്ധതിയുടെ ഭാഗമായി നടന്ന ക്രമക്കേടുകള്‍ക്കു പ്രതിഫലമായി കാനഡയില്‍ നിന്നും സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയ കോഴപ്പണം ദിലീപ് രാഹുലന്‍ വഴിയാണെന്നതിന് സി.ബി.ഐക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ കോഴപ്പണം എത്തിയ ചില ബാങ്ക് അക്കൌണ്ടുകള്‍ സി.ബി.ഐ തിരിച്ചറിഞ്ഞു.

ഒരു മുന്‍ വൈദ്യുതി മന്ത്രി യു.എ.ഇ. സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഇദ്ദേഹത്തിന് സപ്തനക്ഷത്ര ഹോട്ടലില്‍ ആതിഥ്യം അരുളിയതും ദിലീപ് രാഹുലനാണ്.

നാസറിനെ ചോദ്യം ചെയ്തപ്പോള്‍ പല നിര്‍ണായക വിവരങ്ങളും സി.ബി.ഐക്കു ലഭിച്ചു. ഇതിന്റെ വെളിച്ചത്തിലാണ് ഒളിവില്‍ പോയ ദിലീപ് രാഹുലിനെ തെരയാന്‍ സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടിയത്.2001 ല്‍ യു.ഡി.എഫ് അധികാരത്തിലേറിയശേഷം കേരളത്തിലേക്ക് വരാതായ ദിലീപ് രാഹുലന്‍ പിന്നീട് ദുബായില്‍ സ്ഥിരതാമസമാക്കി. ഇദ്ദേഹം ഇപ്പോള്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കണ്‍ട്രോള്‍ എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്.

018664793/ജെഎച്ച്റ്റി (ഇന്‍ഡ്യന്‍) സിബിഎച്ച് 083965(ബഹാമിയന്‍) സിസിവൈ 714027 (സെയ്മാന്‍) എന്നീ നമ്പറുകളില്‍ മൂന്നു പാസ്പോര്‍ട്ടുകള്‍ ദിലീപ് രാഹുലന് ഉള്ളതായി സി.ബി.ഐ കണ്ടെത്തി.

അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന് അന്നത്തെ വൈദ്യുതി മന്ത്രി ശാസിച്ചതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി. മുന്‍ ചെയര്‍മാന്‍ വി. രാജഗോപാല്‍ മനോസംഘര്‍ഷം മൂലം മരിച്ചതെന്ന ആരോപണത്തെപ്പറ്റിയും സി.ബി.ഐ. അന്വേഷിക്കും.

Santhosh said...

കൊള്ളാല്ലോ!

പ്രയാസി said...

നര്‍മ്മംകൊണ്ടു മര്‍മ്മത്തിലടിക്കുന്ന ഈ പരിപാടി ഉഷാറായി കേട്ടൊ!

ഉത്താരാധുനികന്മാര്‍ ഇനിയും പോരട്ടെ...

RR said...

കൊള്ളാം.. :)