Monday, October 29, 2007

സോള്‍വ് ചെയ്യാന്‍ പറ്റാത്ത ഒരു പസില്‍

മൂന്നു വീടുകള്‍..

മൂന്നു വീടുകള്‍ക്കും വെള്ളം, ഗ്യാസ്, കറണ്ട് കണക്ഷന്‍ നേരിട്ട് കൊടുക്കണം....

ഒറ്റ കണ്ടീഷന്‍ മാത്രം...

രണ്ടു കണക്ഷനുകള്‍ ക്രോസ് ചെയ്യരുത്...

ഇത് രണ്ട് ഡയമെന്‍ഷന്‍ (നീളവും വീതിയും) മാത്രമുള്ള പസില്‍ ആണ്.

ഉത്തരം വരച്ച് തന്നെ കാണിക്കണം ...

ഭൂമിക്കടിയിലൂടെ കണക്ഷന്‍ കൊടുക്കാന്‍ സ്കോപ്പില്ല എന്നര്‍ത്ഥം...

ഏതെങ്കിലും രണ്ട് ലൈനുകള്‍ ക്രോസ് ആയാല്‍ തെറ്റി...

വീണ്ടും ശ്രമിക്കുക...

ഒരു കൈ നോക്കാന്‍ തോന്നുന്നില്ലേ...?

20 comments:

മൂര്‍ത്തി said...

പലരും കണ്ടുകാണും..കാണാത്തവര്‍ക്കായി..

ViswaPrabha വിശ്വപ്രഭ said...

ഇവിടെ വെച്ചിട്ടുണ്ട്. പക്ഷേ ഇപ്പോ കാണിച്ചുകൊടുത്താല്‍ ‍ മൂര്‍ത്തിമാഷ് പിണങ്ങില്ലേ? അതുകൊണ്ട് മിടുക്കുള്ളവര്‍ അതും കണ്ടുപിടിക്കട്ടെ
:-)

SAJAN | സാജന്‍ said...

Monday, October 29, 2007
സോള്‍വ് ചെയ്യാന്‍ പറ്റാത്ത ഒരു പസില്‍ ...
അങ്ങനെയൊന്നുണ്ടോ???

Haree | ഹരീ said...
This comment has been removed by the author.
Haree | ഹരീ said...

ഈ പസില്‍ എളുപ്പമല്ലേ? ഉത്തരം ദേ, ഇവിടെ. ഇതും കണ്ടുപിടിച്ചോളൂ... (ലൈനുകള്‍ ക്രോസ് ചെയ്യരുതെന്നല്ലേ ഉള്ളല്ലോ, അല്ലേ?)

വിശ്വം മാഷിനോട്,
മൂക്കില്‍ നേരേ പിടിച്ചാല്‍ പോരേ, ഇത്രേം ചുറ്റണോ!!! :)
--

മൂര്‍ത്തി said...

വിശ്വജീ, ഹരീ..ക്ലിക്കിയിട്ട് കാണുന്നില്ലാ...ഒരു വരയുടെ മുകളിലൂടെ ഒരു കുനുപ്പിട്ട്(റ പോലെ) ഉത്തരമാക്കിയാല്‍ സമ്മതിക്കില്ലേ..അപ്പോ 3 ഡയമെന്‍ഷന്‍ ആയിപ്പോകും...നേരിട്ട് കണക്ഷന്‍ എന്നും ഞാന്‍ പറഞ്ഞിരുന്നു..വൈകീട്ട് കാണാം..

Haree | ഹരീ said...

അങ്ങിനെയൊന്നുമല്ല... റ ഇട്ടിട്ടുള്ള പരിപാടിയേ, ഒണ്‍ലി സ്ട്രേറ്റ് ലൈന്‍സ് യൂസ്ഡ്...

ങാ, അങ്ങിനെ പെട്ടെന്നൊന്നും ഉത്തരം കാട്ടിത്തരൂല്ല... അതുമൊരു പസില്‍ തന്നെ... ലിങ്ക് ശ്രദ്ധിക്കൂ... :)
--

തറവാടി said...

മൂര്‍ത്തി,

ഉത്തരം മെയില്‍ അയച്ചതു നോക്കി പറയുമല്ലൊ ? ;)

ViswaPrabha വിശ്വപ്രഭ said...

വീട് വെറുമൊരു നോഡല്ലാത്ത കാലത്തോളം മാത്രം

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

അതുല്യ said...

ഇത് നടക്കില്ല

(യൂട്ടുബിലും ഗൂഗിളുലുമൊന്നുമില്ല.)

മന്‍സുര്‍ said...

മൂര്‍ത്തി സാര്‍...

വീട്ടില്‍ കറന്റില്ല...വെള്ളമില്ല....
പിന്നെ തലയില്‍..ഒന്നുമില്ല... എല്ലാം
ഒന്ന്‌ വന്നോട്ടെ എന്നിട്ട്‌ ഞാനും നോക്കാം
ഒരു കൈ..ഒക്കെ...

നന്‍മകള്‍ നേരുന്നു...

മൂര്‍ത്തി said...

വീടിനുള്ളിലൂടെ കണക്ഷന്‍ എടുക്കരുത്. ഒരു പോയിന്റ് മാത്രമാണത്. നേരിട്ട്, 2 ഡയമെന്‍ഷന്‍, കണക്ഷ്ന്‍ ക്രോസ് ചെയ്യരുത്, (ലൈനുകള്‍ ക്രോസ് ആയാല്‍ തെറ്റി)എന്നൊക്കെ എഴുതിയപ്പോള്‍ വ്യക്തമായിരിക്കും എന്നു കരുതി. ആര്‍ക്കെങ്കിലും വ്യക്തമായില്ല എങ്കില്‍ എന്റെ പിഴ...വീട് എന്നത് ഒരു പോയിന്റ് മാത്രമാണെന്നു കൂടി എഴുതണമായിരുന്നു എന്ന് തോന്നുന്നു. പലര്‍ക്കും വ്യക്തമായി..ചിലര്‍ക്ക് ഇല്ല..എങ്കിലും കുഴപ്പമില്ല.
രണ്ടായാലും അല്പം രസമുള്ള പസില്‍ ആണ്.

തറവാടി വീട്ടിനുള്ളിലൂടെ കണക്ഷന്‍ കൊടുത്ത് ഒരു ഉത്തരം അയച്ചിട്ടുണ്ട്..വീടിലൂടെ കണക്ഷന്‍ പാടില്ല എന്നു വ്യക്തമായില്ല എന്നുള്ള നിലക്ക് ആ ഉത്തരം
ശരിയാണ്. ഹരീയും വിശ്വപ്രഭയും ഇട്ട ഉത്തരവും അത് പോലെ ആയിരിക്കും എന്ന് തോന്നുന്നു...
അതും ആ രീതിയില്‍ ശരിയായിരിക്കും. സംശയമില്ല.

വീട്ടിനു പുറത്ത് കൂടെ കണക്ഷന്‍ കൊടുത്തുകൊണ്ട് ഈ പ്രശ്നം സോള്‍വ് ചെയ്യാന്‍ പറ്റില്ല..അതു കൊണ്ടാണ് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്നു പറഞ്ഞത്. ഇതിന്റെ ഗുട്ടന്‍സ് അതാണ്. അതുല്യ പറഞ്ഞതാണ് യഥാര്‍ത്ഥ ശരി..:)

ശ്രമിച്ചവര്‍ക്കെല്ലാം നന്ദി..തറവാടി, വിശ്വപ്രഭ, ഹരീ എന്നിവര്‍ക്കും ആ രീതിയില്‍ ഉത്തരം കിട്ടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..അതുല്യക്കും. വീടിനു പുറത്തുകൂടെ കണക്ഷന്‍ കൊടുക്കാന്‍ പറ്റില്ല എന്നു കണ്ടെത്തിയ മറ്റെല്ലാവര്‍ക്കും കൂടി അഭിനന്ദനങ്ങള്‍. കൂടുതല്‍ അഭിനന്ദനങ്ങള്‍.

തറവാടിയുടെ ഉത്തരം പെട്ടെന്ന് എന്നെ അന്ധാളിപ്പിച്ചു എന്നു പറയാതെ വയ്യ. ഈ ഉത്തരം എന്തുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചതല്ല എന്ന് എനിക്ക് തന്നെ പിടികിട്ടാതായി.:)

കുട്ടികളെ ഒരിടത്ത് പിടിച്ചിരുത്താന്‍ ഇത് നല്ല ഒരു വഴിയാണ്...വികൃതി കുറഞ്ഞു കിട്ടും...:)

Haree | ഹരീ said...

ഹ ഹ ഹ!!! വീട് ഒരു പോയിന്റാണെന്നെങ്ങിനെയാ മാഷേ, ആ ചിത്രം കണ്ട് മനസിലാക്കുക? :) ചിത്രമെന്നത് 2ഡി ആണല്ലോ, അപ്പോള്‍ എങ്ങിനെ ക്രോസ് ചെയ്യാതെ വരച്ചാലും ഉത്തരം ശരിയാണെന്ന് പറയേണ്ടിവരും. എനിക്കപ്പോഴേ തോന്നി, വീടിത്ര കാര്യമായി വരച്ചത് അബദ്ധമാണെന്ന്... :)

ഹല്ല, ഞങ്ങളുടെ ഉത്തരങ്ങള്‍ കണ്ടില്ലേ? വിശ്വം മാഷിന്റെ യു.ആര്‍.എല്‍: [http://dummytech.googlepages.com/W--Answer.jpg] -- എന്നിടത്, GP എന്നാക്കുക, അതായത് [http://dummytech.googlepages.com/WGPAnswer.jpg] ഇനി എന്റെ യു.ആര്‍.എല്‍. ശരിയാക്കാമോ എന്നൊന്നു നോക്കൂ... :) ഇതായിരുന്നു യു.ആര്‍.എല്‍ [http://newn.haree.googlepages.com/Puzzle_V--.jpg]
--

അനില്‍_ANIL said...

"കണക്ഷന്‍ നേരിട്ട് കൊടുക്കണം...."
എന്നുള്ളതിന് വീടൊരു നോഡല്ല എന്നുതന്നെയാണര്‍ത്ഥം എന്നു തോന്നിയിരുന്നു.
അങ്ങനെ വരുമ്പോ വിശ്വത്തിന്റെ ഒരു വാട്ടര്‍ കണക്ഷന്‍ മാത്രമാണു തെറ്റിയത്.
അതുല്യാജി ഒരു സംഭവം തന്നെ കേട്ടാ :)

അനില്‍_ANIL said...

തിരുത്ത്:
കണക്ഷന്‍ നേരിട്ട് കൊടുക്കണം...."
എന്നുള്ളതിന് വീടൊരു നോഡാണ് എന്നുതന്നെയാണര്‍ത്ഥം എന്നു തോന്നിയിരുന്നു.

സ്വാറി.

അതുല്യ said...

ഈ പസില്‍ ചെയ്തതായിട്ട് നമ്മളെ തോന്നിപ്പിയ്കുകയും


അത് കഴിഞ് അതില്‍ കാട്ടിയ കൃതിമം ഇവിടെ എടുത്ത് പറയുകയും ചെയ്യുന്നുണ്ട്.

മുരളി മേനോന്‍ (Murali Menon) said...

എന്റെ മൂര്‍ത്തീ, മനസ്സമാധാനത്തൊടെ ഇരിക്കാന്‍ സമ്മതിക്കില്ല അല്ലേ, അല്ലെങ്കില്‍ തന്നെ ക്രോസ് കണക്ഷന്റെ പ്രശ്നങ്ങളാണെവിടേയും.. എന്തായാലും എല്ലാവരും ലൈന്‍ വലിച്ച് കണക്റ്റ് ചെയ്തു കാണുമെന്ന പ്രതീക്ഷയില്‍ ഇനിയൊരു ലൈന്‍ വലിക്കണ്ട എന്ന് തീരുമാനിച്ച് ഭാവുകങ്ങള്‍.. പസ്സിലിനും അതിന്റെ ഉപജ്ഞാതാവിനും.

ഏ.ആര്‍. നജീം said...

എല്ലാവരേയും ബുജികളാക്കിയിട്ടേ ഈ മൂര്‍ത്തി അടങ്ങൂന്നു വച്ചാ....?
ഒരു മിനിറ്റേ , ഞാന്‍ ഒന്നാലോചിക്കട്ടെ...

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഇതു സോള്വ് ചെയ്യാന് പറ്റില്ല..